UPDATES

കായികം

എന്തിനാണ് ഇങ്ങനെയൊരു ബെയില്‍സ്? ബുംറയുടെ ഓവറില്‍ വാര്‍ണര്‍ക്കും ഭാഗ്യം തുണയായി

ഈ ലോകപ്പില്‍ ഇത് മൂന്നാം തവണയാണ് പന്ത് വിക്കറ്റില്‍ ഇടിച്ചിട്ടും ബാറ്റസ്മാന്‍മാര്‍ പുറത്താകാതെ രക്ഷപ്പെടുന്നത്.

ലോകകപ്പില്‍ ഭാരം കൂടിയ ബെയില്‍സ് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഒരു വശത്ത് നടക്കുന്നതിനിടെ ഇന്ത്യ – ഓസീസ് മത്സരത്തില്‍ പന്ത് വിക്കറ്റില്‍  തട്ടിയിട്ടും ബെയില്‍സ് ഇളകാതിരുന്നത് ചര്‍ച്ചയാകുന്നു. ഈ ലോകപ്പില്‍ ഇത് മൂന്നാം തവണയാണ് പന്ത് വിക്കറ്റില്‍ ഇടിച്ചിട്ടും ബാറ്റസ്മാന്‍മാര്‍ പുറത്താകാതെ രക്ഷപ്പെടുന്നത്. ഇതിന് മുമ്പ് ന്യൂസീലന്‍ഡിന് എതിരെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ ഇത്തരത്തില്‍ രക്ഷപെട്ടിരുന്നു. ഭാഗ്യം ലഭിച്ച ദിമുത് 84 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നതും വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡികോക്കാണ് രക്ഷപെട്ട മറ്റൊരു താരം.

ഇന്ന് ജസ്പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ വാര്‍ണറാണ് ഇക്കുറി രക്ഷപെട്ടത്. ബുംറയുടെ പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്ല്‍സ് വീണില്ല. ലോകകപ്പില്‍ ബെയ്ല്‍സ് വീഴാത്ത സംഭവം തുടര്‍ക്കഥയായതോടെ ഭാരം കൂടിയ സിങ് ബെയ്ല്‍സിന് എതിരായ വിമര്‍ശനം കടുക്കുകയാണ്.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍