ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ലോകകപ്പിലല്‍ ഓസീസിനെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ വെടിക്കെട്ട് ഇന്നിംഗ്‌സ്. ഓസീസ് പേസര്‍മാരെ നോക്കുകുത്തികളാക്കി ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 127 റണ്‍സാണ് ധവാനും രോഹിതും നേടിയത്. 95 പന്തില്‍ 13 ബൗണ്ടറി സഹിതം ധവാന്‍ എട്ടാം ഏകദിന സെഞ്ചുറിയും കുറിച്ചു. 57 റണ്‍സ്‌സെടുത്ത് രോഹിത് പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും സ്ഥാപിച്ചാണ് ധവാന്‍ പുറത്തായത്. 70 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 57 റണ്‍സെടുത്ത രോഹിത്തിനെ നേഥന്‍ കൂള്‍ട്ടര്‍നൈലാണ് പുറത്താക്കിയത്.
27 പന്തുകളില്‍ 48 റണ്‍സെടുത്ത് ഹാര്‍ദ്ദീഖ് പാണ്ഡ്യയും 14 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത് ധോണിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ക്യപ്റ്റന്‍ വിരാട് കോഹ്ലി 77 പന്തുകളില്‍ നിന്ന് 82 റണ്‍സെടുത്ത് മിന്നും പ്രകടനം കാഴ്ചവെച്ചു. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസിസിന് വേണ്ടി സ്‌റ്റോനിസ് രണ്ട് വിക്കറ്റും കോള്‍ട്ടര്‍ നൈല്‍, സ്റ്റാര്‍ക്ക്, കുമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് ഇന്ത്യ നേടിയത്.