UPDATES

കായികം

രോഹിത് ശര്‍മ്മയ്ക്ക് അര്‍ധശതകം; ഇന്ത്യക്ക് മികച്ച തുടക്കം

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിംഗിംനിറങ്ങിയ ഇന്ത്യ ശക്തമായ നിലയില്‍. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും(38 ), രോഹിത് ശര്‍മ്മയും(52) മികച്ച കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് സമ്മാനിച്ചിരിക്കുന്നത്.  45 പന്തുകളില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 97 റണ്‍സ് എന്ന നിലിയിലാണ് ഇന്ത്യ.

ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. കുല്‍ദീപ് യാദവിനു പകരം ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവിനു പകരം ദിനേഷ് കാര്‍ത്തിക്കും ടീമിലെത്തി. ബംഗ്ലദേശ് നിരയിലും രണ്ടു മാറ്റമുണ്ട്. മെഹ്ദി ഹസന്‍ മിറാസിനു പകരം റൂബല്‍ ഹുസൈനും മഹ്മൂദുല്ലയ്ക്കു പകരം സാബിര്‍ റഹ്മാനും ടീമിലെത്തി

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടു തോറ്റ അതേ മൈതാനത്തു ബംഗ്ലദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം ഒന്നു മാത്രം. വിജയിച്ച് സെമിയില്‍ കടക്കണം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒരു പരാജയം കൂടി ഏറ്റുവാങ്ങാനാവില്ല ഇന്ത്യയ്ക്ക്  ശ്രീലങ്കയ്‌ക്കെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും. ബംഗ്ലദേശിന് ഇന്ത്യക്കെതിരെയുള്ള മത്സരവും ശേഷിക്കുന്ന രണ്ട് കളികളും ജയിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍