UPDATES

കായികം

ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യന്‍ നിരയില്‍ ഋഷഭ് പന്തിന് ലോകകപ്പ് അരങ്ങേറ്റം

ഇന്ത്യന്‍ നിരയിലും ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളുണ്ട്.

ലോകകപ്പില്‍ ഓറഞ്ച് ജേഴ്‌സിയില്‍ ഇറങ്ങുന്ന ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ടോസ് നേട്ടം. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിലെത്താന്‍ ഒരു ജയം മാത്രം മതി ഇന്ത്യക്ക്. ഒരു തോല്‍വി പോലും സെമി സ്വപ്നങ്ങളില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാകും. ആവേശകരമായ പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ നിരയിലും ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറിനു പകരം ഋഷഭ് പന്ത് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലിക്കു പകരം ലിയാം പ്ലങ്കറ്റും ജയിംസ് വിന്‍സിനു പകരം ജെയ്‌സണ്‍ റോയിയും തിരിച്ചെത്തും. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യ ഇന്ന് നീലയ്ക്കു പകരം ഓറഞ്ച് ജഴ്‌സിയിലാണ് ഇറങ്ങുന്നത്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍