UPDATES

കായികം

ജോണി ബെയര്‍സ്‌റ്റോയ്ക്ക് സെഞ്ച്വറി; ഇംഗ്ലണ്ട് ശക്തമായ നിലയില്‍

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ. 90 പന്തുകളില്‍  നിന്നാണ് താരം തന്റെ  സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ബെയര്‍ സ്‌റ്റോയും ജേസണ്‍ റോയും നല്‍കിയത്. 133 പന്തുകളില്‍ നിന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയിത്. 23 ആം ഓവറില്‍ കുല്‍ദീപിന്റെ പന്തില്‍ ബൗണ്ടറിക്കരിടെ ജഡേജയ്ക്ക് ക്യാച്ച് നല്‍കിയാണ് ജേസണ്‍ റോയ്(66)മടങ്ങിയത്. ഇപ്പോള്‍ ജോറൂട്ട് 12 ഉം ബെയര്‍സ്‌റ്റോയുമാണ് ക്രിസില്‍. 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമിയിലെത്താന്‍ ഒരു ജയം മാത്രം മതി ഇന്ത്യക്ക്. ഒരു തോല്‍വി പോലും സെമി സ്വപ്നങ്ങളില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാകും. ഇന്ത്യന്‍ നിരയിലും ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറിനു പകരം ഋഷഭ് പന്ത് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലിക്കു പകരം ലിയാം പ്ലങ്കറ്റും ജയിംസ് വിന്‍സിനു പകരം ജെയ്‌സണ്‍ റോയിയും തിരിച്ചെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍