UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷമിക്ക് അഞ്ച് വിക്കറ്റ് നേട്ടം; ഇന്ത്യക്കെതിരെ നൂറടിച്ച് ബെയര്‍സ്‌റ്റോയും 300 കടന്ന് ഇംഗ്ലണ്ടും

ഓപ്പണര്‍ ജോണി ബെയര്‍ സ്‌റ്റോയുടെ സെഞ്ച്വറി കരുത്താണ് ഇംഗ്ലീഷ് നിരയ്ക്ക് നിര്‍ണായകമായത്.

ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള നിര്‍ണായക പോരാട്ടത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് സ്‌കോര്‍ ചെയ്തു ഇംഗ്ലണ്ട്. ഓപ്പണര്‍ ജോണി ബെയര്‍ സ്‌റ്റോയുടെ സെഞ്ച്വറിയും അവസാന ഓവറുകളില്‍ 54 പന്തുകളില്‍ നിന്ന് തകര്‍ത്തടിച്ച ബെന്‍സ്‌റ്റോകസ്(79) ന്റെ ഇന്നിംഗ്‌സുമാണ് ഇംഗ്ലണ്ടിന് കരുത്തായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ബെയര്‍സ്‌റ്റോ(109 പന്തുകളില്‍ നിന്ന് 111) ജേസണ്‍ റോയ്(57 പന്തുകളില്‍ നിന്ന് 66) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇന്നിംഗ്‌സ് സ്‌കോര്‍ 160 ല്‍ നില്‍ക്കെ റോയ് മടങ്ങിയെങ്കിലും പിന്നീടെത്തിയ ജോറൂട്ടുമായി ചേര്‍ന്ന് ബെയര്‍ സ്‌റ്റോ സ്‌കോറിംഗ് വേഗം കൂട്ടി. 32 ആം ഓവറില്‍ ഷമിയുടെ പന്തില്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 205 എത്തിയിരുന്നു. പിന്നീടെത്തിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍(1) ഓരോവറിന് ശേഷം പുറത്തായി. ഷമി രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 207 ന് മൂന്ന് എന്ന നിലയിലെത്തിയ ഇംഗ്ലണ്ട് പീന്നീട് സ്‌കോറിംഗ് വേഗം കൂട്ടി ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. ബെന്‍ സ്‌റ്റോകസ്(79), ജോറൂട്ട്(44) എന്നിവിരുടെ ഇന്നിംഗ്‌സാണ് അവസാന 15 ഓവറുകളില്‍ ഇംഗ്ലണ്ടിന് കരുത്തായത്. സ്‌കോര്‍ 277 ല്‍ നില്‍ക്കെ 45 ആം ഓവറില്‍ നാലാം വിക്കറ്റ് ജോറൂട്ട് പുറത്തായി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി ഷമി. അവസാന ഓവറുകളില്‍ ജോസ് ബട്‌ലറും(20), ക്രിസ് വോക്ക്‌സ്(7), പ്ലങ്കറ്റ്(1), ഉം ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ചും, കുല്‍ദീപ് യാദവ്,ബുംറ എന്നിവര്‍ ഒരു വിക്കറ്റും നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍