UPDATES

കായികം

ജേസണ്‍ റോയിയെ പുറത്താക്കിയ ജഡേജയുടേത് കിടിലന്‍ ക്യാച്ച്

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജേസന്‍ റോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ലോകക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഓരാളാണ് ഇന്ത്യയുടെ രവിന്ദ്ര ജഡേജ. ലോകകപ്പില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസന്‍ റോയ്യെ പുറത്താക്കിയ ജഡേജയുടെ ക്യാച്ചാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയാണ് ജഡേജ സൂപ്പര്‍
ക്യാച്ചിലൂടെ സെഞ്ച്വറിയിലേക്ക് കുതിച്ച ജേസന്‍ റോയ്യെ(66) മടക്കിയത്.

മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലീഷ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പൊളിഞ്ഞത്. കുല്‍ദീപ് യാദവിനെ 23-ാം ഓവറിലെ ആദ്യ പന്തില്‍ ലോംഗ് ഓണിലൂടെ സിക്സറിന് പറത്താനായിരുന്നു റോയ്യുടെ ശ്രമം. എന്നാല്‍ ബൗണ്ടറിക്കരികില്‍ ജഡേജ പറന്ന് പന്ത് കൈപ്പിടിയിലൊതുക്കി.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജേസന്‍ റോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പുറത്താകുമ്പോള്‍ 57 പന്തില്‍ 66 റണ്‍സ് റോയ് നേടി. ഏഴ് ഫോറുംകളും രണ്ട് സിക്സും റോയ്യുടെ ബാറ്റില്‍ നിന്ന് പിറന്നു.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍