UPDATES

കായികം

ഇംഗ്ലീഷ് നിരയ്‌ക്കെതിരെ ഇനി ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ഊഴം

സ്പിന്‍ നിരയെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും പുറകോട്ടാണ്.

ഓറഞ്ച് കുപ്പായമണിഞ്ഞ് സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളല്ല മറിച്ച് കഴിഞ്ഞ രണ്ട് മത്സരങ്ങളിലേതു പോലുള്ള ഇന്ത്യയുടെ ബൗളിംഗ് നിരയുടെ പ്രകടനം തന്നെയാകും ക്രിക്കറ്റ് ലോകം ഉറ്റ് നോക്കുന്നത്. എന്നാല്‍ പേസിനെ അല്ല സ്പിന്നിനെ കൂടുതല്‍ തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. ആറുവര്‍ഷം മുമ്പ് ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയത് എഡ്ജ്ബാസ്റ്റണിലാണ്. അന്ന് സ്പിന്നര്‍മാര്‍ നിര്‍ണായക ഘടകമായി.

ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ് എന്നിവരില്‍ ഇന്ത്യക്ക് പ്രതീക്ഷ അര്‍പ്പിക്കാം. ഒടുവില്‍ നടന്ന കിവീസ്പാക്ക് മത്സരത്തില്‍ സ്‌കോറിങ് കുറഞ്ഞത്. ബോളര്‍മാര്‍ക്ക് നേട്ടമുണ്ടാകുന്നതാണ് എഡ്ജ്ബാസ്റ്റണിലെ പിച്ച് എന്ന് തെളിയിക്കുന്നു. പേസര്‍മാരെക്കാള്‍ കൂടുതല്‍ പ്രതീക്ഷ സ്പിന്നര്‍മാരില്‍ അര്‍പ്പിച്ചകാകും കോഹ്‌ലി കരുക്കള്‍ നീക്കുക. സ്പിന്‍ സ്‌പെല്ലുകളില്‍ ഇംഗ്ലണ്ട് ബാറ്റസ്മാന്‍മാരില്‍ സമ്മര്‍ദമുണ്ടാക്കുക,റണ്ണൊഴുക്കു തടയുക വിക്കറ്റ് വീഴ്ത്തുക ഇന്ത്യന്‍ നിരയില്‍ ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താല്‍ കുല്‍ദീപിലും ചാഹലിലും കോഹ്‌ലിക്ക് പ്രതീക്ഷ അര്‍പ്പിക്കം. ബുംറയും ഷമിയും അടങ്ങുന്ന പേസ് നിര ഉജ്വല ഫോമിലാണെന്നതും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഇംഗ്ലിഷ് നിരലിയാകട്ടെ സ്പിന്നര്‍ ആദില്‍ റഷീദിന് കരുത്തു തെളിയിക്കാവുന്ന മത്സരം ആണിത്. പേസര്‍മാരില്‍ ജോഫ്ര ആര്‍ച്ചെറിനെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കരുതണം. വിക്കറ്റ് വേട്ടക്കാരില്‍ മുമ്പിലുണ്ട് ഈ പേസര്‍.

സ്പിന്‍ നിരയെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും പുറകോട്ടാണ്. മഹേന്ദ്ര സിങ് ധോണി, കേദാര്‍ ജാദവ് എന്നിവരുടെ പതുക്കെയുള്ള ബാറ്റിങ് രീതി അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. വെസ്റ്റിന്‍ഡീസുമായുള്ള കളിയില്‍ തുടക്കത്തില്‍ പതറിയ ധോണി അവസാന ഓവറുകളില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ മികവാണ് പലപ്പോഴും ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍