UPDATES

കായികം

ലോകകപ്പ് സെമിയില്‍ ടോസ് നേടി ന്യൂസിലന്‍ഡ്; ഇന്ത്യന്‍ നിരയില്‍ യുസ്വേന്ദ്ര ചഹല്‍ ഇടം നേടി

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍  മൂടിക്കെട്ടിയ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ലോകകപ്പില്‍ ന്യൂസിലാന്‍ഡ് -ഇന്ത്യ മത്സരത്തില്‍ ടോസ് നേടി ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഒരേയൊരു മാറ്റമാണുള്ളത്. സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചെഹല്‍ തിരിച്ചെത്തി. ഇതോടെ രവീന്ദ്ര ജഡേജ ടീമില്‍ തുടരും. പേസ് വിഭാഗത്തില്‍ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ ബോളിങ് ആക്രമണം നയിക്കും. ന്യൂസീലന്‍ഡ് ടീമില്‍ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെര്‍ഗൂസന്‍ മടങ്ങിയെത്തി.

പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസീലന്‍ഡിന് ഇത് എട്ടാം സെമി. സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ മഴ പണിമുടക്കുമോയെന്ന ആശങ്കയിലാണ് എല്ലാവരും. മത്സരത്തിനായി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇരുടീമുകളും എത്തിയെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 തിന് മഴ പെയ്യാനുള്ള സാധ്യത 60 % വും 7.30 തിന് മഴ പെയ്യാനുള്ള സാധ്യത 50 % കുറവുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍