UPDATES

കായികം

മിന്നലായി ബുംറ; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം

പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്.

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ഇന്നിംഗ്‌സിന്റെ നാലാം ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടലിന്റെ വിക്കറ്റ് നേടി ജസ്പ്രീത് ബുംറ കിവിസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. 3.3 ഓവറില്‍ ഒരു റണ്‍സ് ഇന്നിംഗ്‌സ് സ്‌കോര്‍ ചെയ്തപ്പോളായിരുന്നു ഗപ്ടില്‍(1) പുറത്തായത്. ഇപ്പോള്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റിന് എഴ് റണ്‍സ് എന്ന നിലയിലാണ് കിവീസ്. നേരത്തെ ഭുവനേശ്വര്‍ കുമാറിന്റെയും ബുംറയുടെയും ആദ്യ ഓവറുകളില്‍ റണ്‍സ് ഒന്നും നേടാന്‍ ന്യൂസിലാന്‍ഡ് ബാറ്റസ്മാന്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഇന്ത്യന്‍ ടീമില്‍ ഒരേയൊരു മാറ്റമാണുള്ളത്. സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചെഹല്‍ തിരിച്ചെത്തി. ഇതോടെ രവീന്ദ്ര ജഡേജ ടീമില്‍ തുടരും. പേസ് വിഭാഗത്തില്‍ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ ബോളിങ് ആക്രമണം നയിക്കും. ന്യൂസീലന്‍ഡ് ടീമില്‍ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെര്‍ഗൂസന്‍ മടങ്ങിയെത്തി.

പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍