കിവീസ് ഇന്നിംഗ്‌സിന്റെ 47ാം ഓവറിലാണ് മഴ കളി തടസപ്പെടുത്തിയത്.
ലോകകപ്പില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് മത്സരത്തിനിടെ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. കിവീസ് ഇന്നിംഗ്‌സിന്റെ 47ാം ഓവറിലാണ് മഴ കളി തടസ്സപ്പെടുത്തിയത്. ഇപ്പോള്‍ 46.1 ഓവറില്‍ 211 ന് അഞ്ച് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഏകദിനത്തിലെ 50ാം അർധസെഞ്ചുറിയുമായി റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവർ ക്രീസിൽ. മാര്‍ട്ടിന്‍ ഗപ്ടില്‍ (1), ഹെന്റി നിക്കോള്‍സാണ് ( 52 പന്തില്‍ നിന്ന് 28 റണ്‍സ്), കെയ്ന്‍ വില്യംസണ്‍ (95 പന്തുകളില്‍ നിന്ന് 67), ജെയിംസ് നീഷം (18 പന്തില്‍ 12), ഗ്രാന്‍ഡ് ഹോം (16) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഡോ. സൗമി മാത്യൂസ്: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ കീവീസിനെ തുടക്കത്തിലെ വരിഞ്ഞുകെട്ടിയത് ഇന്ത്യന്‍ പേസര്‍മാരാണ്. ഇതിനിടെ പവര്‍പ്ലേയില്‍ നാണക്കേടിന്റെ റെക്കോഡും ന്യൂസിലന്‍ഡിന്റെ പേരിലായി. ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്റെ പേരിലായത്. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡ് നേടിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 28/1 ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോര്‍.