UPDATES

കായികം

കിവീസ് ഇനി ബാറ്റിംഗിനിറങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ വിജയലക്ഷ്യം ഇങ്ങനെ

നാളെ റിസര്‍വ് ദിനമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും  ഇന്ന് തന്നെ കളി നടത്താനാണ് സാധ്യത.

ലോകകപ്പില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് പോരാട്ടം മഴ മൂലം തടസപ്പെട്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത
ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. ഇതോടെ കളി തടസപ്പെട്ടു. മഴ മാറിയാലും ഔട്ട് ഫീല്‍ഡിലെ നനവ് അനുസരിച്ചാകും തുടര്‍ന്ന് കളി പുനരാരംഭിക്കുക. മത്സരം ഓവര്‍ ചുരുക്കി ഇന്ത്യയ്ക്ക് ബാറ്റിംഗ് അനുവദിക്കുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നാളെ റിസര്‍വ് ദിനമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും  ഇന്ന് തന്നെ കളി നടത്താനാണ് സാധ്യത.  മഴ തുടര്‍ന്നാല്‍ ഒരുപക്ഷേ ന്യൂസിലന്‍ഡിന് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം എത്രയായിരിക്കും. ക്രിക്കറ്റ് വിദഗ്ധന്‍ മോഹന്‍ദാസ് മേനോന്‍ ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടു. 20 ഓവര്‍ വരെ മത്സരം ചുരുക്കിയാലുള്ള വിജയലക്ഷ്യങ്ങളാണ് ട്വീറ്റിലൂടെ പങ്ക്‌വെച്ചത്.

കിവീസിന്റെ സ്‌കോര്‍ ഇപ്പോള്‍ ഉള്ളതില്‍ അവസാനിച്ചാല്‍ 46 ഓവറില്‍ ഇന്ത്യന്‍ വിജയലക്ഷ്യം 237 റണ്‍സായിരിക്കും. 40 ഓവറായി കളി ചുരുങ്ങിയാല്‍ ലക്ഷ്യം 223 ആകും. 35 ഓവറായാല്‍ 209, 30 ഓവറായാല്‍ 192, 25 ഓവറായാല്‍ 172, 20 ഓവറായാല്‍ 148 എന്നിങ്ങനെയാണ് കണക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍