UPDATES

കായികം

ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും; മഴ പേടിയില്‍ ഇന്നത്തെ മത്സരവും

കൈവിരലിന് പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലാണ് ഇറങ്ങുന്നത്.

ലോകകപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. അതേസമയം കളിച്ച മൂന്ന് മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ന്യൂസിലാന്‍ഡ് എത്തുന്നത്. പേസര്‍മാര്‍ ഫോമിലേക്കെത്തിയതാണ് ന്യൂസിലാന്‍ഡിന് ആതമവിശ്വാസം നല്‍കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും എതിര്‍ ടീമിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയ ബൗളിങ് നിരയ്ക്ക് ഇന്ത്യന്‍ ബാറ്റിംഗ് നിരയെയും അനായാസം എറിഞ്ഞ് വിഴ്ത്താന്‍ കഴിയുമോ എന്നതിലാണ് കാര്യം. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ വീഴ്ത്തിയ ആത്മവിശ്വാസം കിവീസിനുണ്ട്.

പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ് ഇന്ത്യ നാലാം സ്ഥാനത്തും. ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുന്നു ജയം ഇന്ത്യക്കും
നാല് ജയം ന്യൂസിലാന്‍ഡും സ്വന്തമാക്കി. ഏകദിനങ്ങളില്‍ 106 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍
55 മത്സരം ഇന്ത്യയും 45 മത്സരം ന്യൂസിലാന്‍ഡും ജയിച്ചു.

ഇന്ത്യന്‍നിരയില്‍ കൈവിരലിന് പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലാണ് ഇറങ്ങുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇറങ്ങുമ്പോള്‍ രാഹുലിന്റെ പ്രകടനം ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമാകും. മുന്‍നിരയില്‍ തിളങ്ങാന്‍ രാഹുലിന് കഴിഞ്ഞാല്‍ ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക്
ആശ്വസിക്കാം. മധ്യനിരയില്‍ കാര്‍ത്തിക്കിനോ ശങ്കറിനോ അവസരം ലഭിച്ചേക്കാം. പക്ഷേ, നാലാം നമ്പറില്‍ത്തന്നെ ഇറക്കണമെന്നില്ല. കഴിഞ്ഞ കളിയില്‍ ഈ സ്ഥാനത്ത് മികവു കാട്ടിയ ഹാര്‍ദിക് പാണ്ഡ്യയെ വീണ്ടും പരീക്ഷിക്കാനും സാധ്യതയുണ്ട്. വേഗവും ബൗണ്‍സും വൈവിധ്യവും കൊണ്ട് ബുമ്ര കിവീസ് ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കുമെന്ന പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്. ടെന്റ്ബ്രിജില്‍ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.  ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍