UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും മഴ;ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നിര്‍ത്തിവെച്ചു, ഡക്‌വര്‍ത്ത് ലൂയിസ് നിയമം ഇങ്ങനെ

117 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെറും 12 റണ്‍സിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പാക്കിസ്ഥാന്‍
പിന്തുടരുന്നതിനിടെ മഴ എത്തിയതോടെ മത്സരം വിണ്ടും നിര്‍ത്തിവെച്ചു. നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്‌സിലും മഴ എത്തിയിരുന്നു.  വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് ആറു വിക്കറ്റ് നഷ്ടമായി. ഇമാം ഉള്‍ ഹഖ് (18 പന്തില്‍ ഏഴ്), ഫഖര്‍ സമാന്‍ (75 പന്തില്‍ 62), ബാബര്‍ അസം (57 പന്തില്‍ 48), മുഹമ്മദ് ഹഫീസ് (ഏഴു പന്തില്‍ ഒന്‍പത്), ശുഐബ് മാലിക്ക് (പൂജ്യം), ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (30 പന്തില്‍ 12) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെറും 12 റണ്‍സിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്. 35 ഓവറില്‍ പാക്കിസ്ഥാന്‍ 166 ന് ആറ് എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴ എത്തിയത്. ഇതേ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ തീരുമാനിക്കാന്‍ കുറഞ്ഞത് 20 ഓവര്‍ എറിഞ്ഞിരിക്കണമെന്ന കടമ്പ പിന്നിട്ടതിനാല്‍ മത്സരത്തില്‍ ഫലമുണ്ടാവുമെന്നുറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍