UPDATES

കായികം

‘നിങ്ങളുടെ പ്രാര്‍ഥനകള്‍ സഫലമാകും’; ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമെന്ന് പാക് താരത്തിന്റെ ട്വീറ്റ്

സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് മുന്‍ പാക് പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചിരുന്നു. 

ലോകകപ്പില്‍ ഇന്ത്യക്കെതിരെ വന്‍ പരാജയമാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. ഇന്ത്യക്കെതിരെയുള്ള പരാജയം പാക്കിസ്ഥാന്‍ ടീമിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ് കൂടുതല്‍ വിമര്‍ശകര്‍ക്ക് ഇരയാകുന്നത്. സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് മുന്‍ പാക് പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചിരുന്നു. അക്തറിനെ കൂടാതെ നിരവധി മുന്‍ താരങ്ങളും നായകനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ മത്സരശേഷം നടത്തിയ ഒരു പ്രതികരണം മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് പാക് പേസര്‍ ഹസന്‍ അലി. 2019 ലോകകപ്പ് ഇന്ത്യ നേടുമെന്നാണ് താരം പ്രതികരിച്ചത്. പ്രതികരണത്തെ തുടര്‍ന്ന് ഹസന്‍ അലി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ട്വിറ്ററിലെ പ്രതികരണം താരം നീക്കുകയായിരുന്നു. പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ആജ്തക്കിലെ മാധ്യമപ്രവര്‍ത്തകയായ മുംതാസ് ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. വിരാട് കോലിക്കും സംഘത്തിനും ഇത്തവണത്തെ ലോകകപ്പ് നേടാന്‍ സാധിക്കുമെന്നും മുംതാസിന്റെ ട്വീറ്റിലുണ്ടായിരുന്നു.

എന്നാല്‍, ഇതിന് മറുപടിയായി നിങ്ങളുടെ പ്രാര്‍ഥനകള്‍ സഫലമാകുമെന്നായിരുന്നു ഹസന്‍ അലിയുടെ വാക്കുകള്‍. ഇതോടെ ഹസന്‍ അലിയെ വിമര്‍ശിച്ച് പാക് ആരാധകര്‍ രംഗത്ത് വരികയായിരുന്നു. ഇതോടെ താരം ആ പ്രതികരണം നീക്കം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍