UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക്കിസ്ഥാന്‍ വന്‍ തകര്‍ച്ചയിലേക്ക് വീഴുന്നു; വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ബൗളിംഗ് നിര

30 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍

ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 336 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന് പാക്കിസ്ഥാന് ബാറ്റിംഗ് പരാജയം. അഞ്ചാം ഓവറില്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 13 റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ നഷ്ടപ്പെട്ടതിന് ശേഷം ഫഖര്‍ സമാനും ബാബര്‍ അസമും സെഞ്ച്വറി കൂട്ട് ഉണ്ടാക്കിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 117 ല്‍ നില്‍ക്കെ ബാബര്‍ അസം പുറത്തായി. കുല്‍ദീപ് യാദവാണ് 48 റണ്‍സില്‍ നില്‍ക്കെ ബാബര്‍ അസമിനെ പുറത്താക്കിയത്. 126 റണ്‍സില്‍ ഫഖര്‍ സമാനും(62) പുറത്തായി. ഇത്തവണയും കുല്‍ദീപ് തന്നെയാണ് വിക്കറ്റ് പിഴുതത്. പിന്നീട് 129 ന് നാല്, 129 ന് അഞ്ച് എന്നിങ്ങനെ മുഹമ്മദ് ഹാഫീസിന്റെയും ഷോയ്ബ് മാലിക്കിന്റെയും വിക്കറ്റുകള്‍ നഷ്ടമായി.ഹാര്‍ദീഖ് പാണ്ഡ്യയാണ് ഇരുവരെയും പുറത്താക്കിയത്. ഇപ്പോള്‍ സര്‍ഫ്രസ് അഹമ്മദ്(8), ഇമദ് വസിം(9) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 30 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍