UPDATES

ട്രെന്‍ഡിങ്ങ്

രോഹിത് ശര്‍മ്മയെ രണ്ടു തവണ സ്ലിപ്പില്‍ കൈവിട്ട് ദക്ഷിണാഫ്രിക്കയുടെ വലിയ പിഴ

ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ റബാഡ എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് നായകന്‍ ഫാഫ് ഡ്യൂപ്ലസിസാണ് ആദ്യം കൈവിട്ടത്

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്താണ് ടീം ഇന്ത്യ കരുത്ത് തെളിയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരുടെ വേഗത്തില്‍ ശിഖര്‍ ധവാനും(8), കോഹ്‌ലിയും(18) പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പുറത്തായപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായി നിന്ന് 144 പന്തുകളില്‍ നിന്ന് 122 റണ്‍സാണ് രോഹിത് ശര്‍മ്മ എന്ന സാക്ഷാല്‍ ഹിറ്റ്മാന്‍ നേടിയെടുത്തത്.

അതേസമയം ഇന്ത്യക്ക് ജയം അനായാസമാക്കിയതില്‍ ദക്ഷിണാഫ്രിക്കയ്ക്കും പങ്കുണ്ടെന്ന് പറയാം. രണ്ട് തവണയാണ് രോഹിത് നല്‍കിയ ക്യാച്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൈവിട്ടത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ റബാഡ എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് നായകന്‍ ഫാഫ് ഡ്യൂപ്ലസിസാണ് ആദ്യം കൈവിട്ടത്. ഈ സമയം രോഹിത് അക്കൗണ്ടില്‍ ഒരു റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തിരുന്നത്.

പിന്നീട് ക്രിസ് മോറിസ് എറിഞ്ഞ 24 മത്തെ ഓവറിലും സ്ലിപില്‍ രോഹിത് നല്‍കിയ മറ്റൊരു ക്യാച്ചും ദക്ഷിണാഫ്രിക്ക കൈവിട്ടു. ഇത്തവണ അത് ഹാഷിം അംലയായിരുന്നു എന്നു മാത്രം. പിന്നീടങ്ങോട്ട് ബാറ്റസ്മാന്‍മാര്‍ നില ഉറപ്പിക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ ഒരു വശത്ത് സ്‌കോറിംഗ് വേഗം കൂട്ടി രോഹിത് ഇന്ത്യയെ വിജയത്തിലെത്തിക്കുന്ന കാഴ്ചയാണ് കണ്ടത്.

ദക്ഷിണാഫ്രിക്കയെ 227 എന്ന കുറഞ്ഞ സ്‌കോറില്‍ ഒതുക്കി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഓവറില്‍ 47.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 227-9 (50), ഇന്ത്യ 230-4 (47.3)

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ടിം ഇന്ത്യ രൊഹിത് ശര്‍മ്മയുടെയും കെ.എല്‍ രാഹുലിന്റെ കൂട്ടുകെട്ടില്‍ കരകയറുകയായിരുന്നു. നാലാം നമ്പറില്‍ എത്തിയ രാഹുലിനൊപ്പം രോഹിത് 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ചേര്‍ത്തത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (8), നായകന്‍ വിരാട് കോലി (18), നാലാമന്‍ ലോകേഷ് രാഹുല്‍(26), ധോണി(34) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്ന ദക്ഷിണാഫ്രിക്കയെ വാലറ്റം നടത്തിയ ചെറത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Read More: ‘ഇപ്പോള്‍ത്തന്നെ 500 വര്‍ഷം പഴക്കമുണ്ട്, ദ്രവിച്ചിട്ടുണ്ട്, അവിടെ കൊച്ചി വാട്ടര്‍ മെട്രോ ജെട്ടി പണിതാല്‍ ചീനവലകളുടെ അന്ത്യമായിരിക്കും’; ആശങ്കയോടെ നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍