UPDATES

കായികം

ലോകകപ്പില്‍ സെഞ്ച്വറികളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ

94 പന്തില്‍ 103 റണ്‍സ് നേടി രോഹിത് പുറത്തായി

ലോകകപ്പില്‍ ശ്രീലങ്കയക്കെതിരെ സെഞ്ച്വറി നേടി ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സമാന്‍ രോഹിത് ശര്‍മ്മ.  ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം രോഹിതിന് സ്വന്തമായി. ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത്(102) ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ്  ലീഡ്‌സില്‍ കുറിച്ചത്. 2015ലെ ലോകകപ്പില്‍ നാലു സെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(6 എണ്ണം) റെക്കോര്‍ഡിനൊപ്പമെത്താനും രോഹിത്തിനായി. ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നേട്ടവും രോഹിത് നേടി. 2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(673 റണ്‍സ്), 2007ല്‍ മാത്യു ഹെയ്ഡന്‍(659 റണ്‍സ്), ഈ ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍(606 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. 94 പന്തില്‍ 103 റണ്‍സ് നേടി രോഹിത് പുറത്തായി

ഒരു വശത്ത് 87 പന്തുകളില്‍ നിന്ന് 81 റണ്‍സ് നേടി കെ.എല്‍ രാഹുലും വിരാട് കോഹ്‌ലിയും ക്രീസില്‍ ഉണ്ട്. 31.3 ഓവറില്‍ ഒരു വിക്കറ്റിന് 195 റണ്‍സെടുത്ത് ഇന്ത്യ ശക്തമായ നിലയിലാണ്. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ശ്രീലങ്ക സ്‌കോര്‍ ചെയ്തത്. എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറി നേട്ടമാണ് ലങ്കന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 128 പന്തുകളില്‍ നിന്ന് 113 റണ്‍സ് നേടിയാണ് മാത്യൂസ് പുറത്തായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍