ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും പുറത്താകാതെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് സെഞ്ച്വറി കൂട്ടുകെട്ടാണ് നല്‍കിയത്.
അര്‍ധ സെഞ്ച്വറി നേടി 56 പന്തുകളില്‍ നിന്ന് 61 റണ്‍സ് നേടി രോഹിത് ശര്‍മ്മയും 61 പന്തുകളില്‍ നിന്ന് 41 റണ്‍സ് നേടി കെ.എല്‍ രാഹുലുമാണ് ക്രീസില്‍. 20 ഓവര്‍ പൂത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 108 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ശ്രീലങ്ക സ്‌കോര്‍ ചെയ്തത്. എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറി നേട്ടമാണ് ലങ്കന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 128 പന്തുകളില്‍ നിന്ന് 113 റണ്‍സ് നേടിയാണ് മാത്യൂസ് പുറത്തായത്.