UPDATES

കായികം

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; രോഹിത് ശര്‍മ്മ പുറത്ത്

അഞ്ചു കളികളില്‍ നിന്ന് ഒമ്പത് പോയന്റുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്.

ലോകകപ്പില്‍ വെസ്റ്റിന്‍ഡിസിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 6 ആം ഓവറില്‍ റോച്ചാണ്‌
23 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കിയത്. ഇപ്പോള്‍ കെ.എല്‍ രാഹുല്‍(14 ), വിരാട് കോഹ്‌ലി( 4) എന്നിവരാണ് ക്രീസില്‍. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

എല്ലാ കളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം. അഞ്ചു കളികളില്‍ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്. മത്സരം തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്പാദ്യം. അഫ്ഗാനിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റമുണ്ട്. എവിന്‍ ലൂയിസിന് പകരം സുനില്‍ അംബ്രിസും ആഷ്ലി നഴ്സിന് പകരം ഫാബിയന്‍ അലനും ടീമിലെത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍