UPDATES

കായികം

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് ഇന്ത്യക്ക്

ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്പാദ്യം.

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. എല്ലാ കളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം. അഞ്ചു കളികളില്‍ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്.

മത്സരം തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്പാദ്യം.

അഫ്ഗാനിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ  ഇറങ്ങുന്നത്. വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റമുണ്ട്. എവിന്‍ ലൂയിസിന് പകരം സുനില്‍ അംബ്രിസും ആഷ്‌ലി നഴ്‌സിന് പകരം ഫാബിയന്‍ അലനും ടീമിലെത്തി.

ഇന്ത്യ: കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, വിജയ് ശങ്കര്‍, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍, സുനില്‍ അംബ്രിസ്, ഷായ് ഹോപ്, നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഫാബിയന്‍ അലന്‍, കെമര്‍ റോച്ച്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഒഷാനെ തോമസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍