UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍; ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജെയ്‌സണ്‍ റോയും അര്‍ധ സെഞ്ച്വറി നേടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ സുരക്ഷിത സ്‌കോറിലേക്ക് എത്തിക്കുകയാണ്. 59 പന്തുകളില്‍ നിന്ന് 62 റണ്‍സ് നേടി  ബെയര്‍ സ്‌റ്റോയും 41 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടി ജെയ്‌സണ്‍ റോയിയുമാണ് ക്രീസില്‍. ഇപ്പോള്‍ 17 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടപ്പെടാതെ 118 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമിയിലെത്താന്‍ ഒരു ജയം മാത്രം മതി ഇന്ത്യക്ക്. ഒരു തോല്‍വി പോലും സെമി സ്വപ്നങ്ങളില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാകും. ഇന്ത്യന്‍ നിരയിലും ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറിനു പകരം ഋഷഭ് പന്ത് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലിക്കു പകരം ലിയാം പ്ലങ്കറ്റും ജയിംസ് വിന്‍സിനു പകരം ജെയ്‌സണ്‍ റോയിയും തിരിച്ചെത്തും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍