UPDATES

കായികം

ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; യുവതാരത്തിന് പരിക്കേറ്റു

പരിക്ക് ഭേദമാവാത്തതിനാല്‍ ധവാന് ലോകകപ്പ് നഷ്ടമാവുമെന്ന് ഇന്നലെ ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 

ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു.  അഫ്ഗാനിസ്ഥാനെതിരെ  നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ പരീശീലനത്തിനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ കാല്‍ വിരലുകള്‍ക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളാണ്  പുറത്ത് വരുന്നത്. പേസര്‍ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ടാണ് ശങ്കറിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരം പരിശീലനം മതിയാക്കി മടങ്ങി.  എന്നാല്‍ വിജയ് ശങ്കറുടെ പരിക്കിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി പാക്കിസ്ഥാനെതിരായ മത്സരത്തില്‍ വിജയ് ശങ്കറാണ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിച്ചത്.

പരിക്ക് ഭേദമാവാത്തതിനാല്‍ ധവാന് ലോകകപ്പ് നഷ്ടമാവുമെന്ന് ഇന്നലെ ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.  പാക്കിസ്ഥാനെതിരെയ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനും രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമായേക്കും. ഇതിനിടെയാണ് വിജയ് ശങ്കറിന് പരിക്കേറ്റിരിക്കുന്നത്.

ലോകകപ്പില്‍ കോഹ്‌ലിയും രോഹിതും കസറുമ്പോള്‍ രാം ഭണ്ഡാരിക്കും അഭിമാനിക്കാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍