UPDATES

കായികം

ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീം നീല ജഴ്‌സിയില്‍ ഇറങ്ങില്ല; കാരണം ഇതാണ്

ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഓറഞ്ച് ജഴ്‌സിയെ കുറിച്ച് ഓദ്യോഗിക അറിയിപ്പോ ജെഴ്‌സിയുടെ ചിത്രങ്ങളോ പുറത്ത് വിട്ടിട്ടില്ല.

നീല ജഴ്‌സിയില്‍ അല്ലാതെ ഇന്ത്യന്‍ ടീം ഏകദിന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുള്ളവര്‍ കാണില്ല. എന്നാല്‍ ഈ ലോകകപ്പില്‍ അത് സംഭവിക്കും. ഇംഗ്ലണ്ട് ലോകകപ്പില്‍ ഓരോ ടീമുകള്‍ക്കും അവരുടെ പ്രധാന ജഴ്‌സിയ്‌ക്കൊപ്പം രണ്ടാമതൊരു ജഴ്‌സി വേണമെന്നാണ് ഐസിസിയുടെ നിയമം. നീലയ്ക്ക് ഒപ്പം ഓറഞ്ച് ആണ് ഇന്ത്യന്‍ ടീമിന്റെ രണ്ടാം ജഴ്‌സി ആവുക. ജൂണ്‍ 30ന് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോഴാണ് ഇന്ത്യന്‍ ടീം ഈ ഓറഞ്ച് ജഴ്‌സിയില്‍ ഇറങ്ങുക.

ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഓറഞ്ച് ജഴ്‌സിയെ കുറിച്ച് ഓദ്യോഗിക അറിയിപ്പോ ജെഴ്‌സിയുടെ ചിത്രങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഹോം ടീമായ ഇംഗ്ലണ്ട് നീല ജഴ്‌സി അണിയുന്നത് കൊണ്ടാണ് ഇന്ത്യക്ക് രണ്ടാം ജഴ്‌സി ഉപയോഗിക്കേണ്ടി വരുന്നത്. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന് അവരുടെ നീലയ്ക്ക് പകരമുള്ള ചുവപ്പ് ജഴ്‌സി അണിയേണ്ടി വരും. പാക്കിസ്ഥാനെ നേരിടുമ്പോള്‍ ബംഗ്ലാദേശും ചുവപ്പ് ആണ് ധരിക്കുക. ഇംഗ്ലണ്ടിനെയും ഇന്ത്യയെയും നേരിടുമ്പോള്‍ ശ്രീലങ്കയ്ക്ക് രണ്ടാം ജഴ്‌സിയായി മഞ്ഞ ഉപയോഗിക്കേണ്ടി വരും. ഇത്തവണ അമ്പയര്‍മാരുടെ വേഷത്തിനും ഐസിസി മാറ്റം കൊണ്ടു വന്നിട്ടുണ്ട്. ക്രിക്കറ്റ് നെക്‌സറ്റ് ഇക്കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍