109 പന്തില്‍ നിന്ന് 117 റണ്‍സാണ് താരം നേടിയത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി തികച്ച് ശിഖര്‍ ധവാന്‍.96 പന്തുകളില്‍ നിന്ന് നൂറ് തികച്ചതോടെ ഐസിസി ഏകദനിങ്ങളില്‍ താരം നാലാമത്തെ സെഞ്ച്വറിയാണ് തികച്ചത്. നേരത്തെ രൊഹിതും ധവാനും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് 127 റണ്‍സ് കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഇന്നിംഗ്‌സിന്റെ 37 ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്യാച്ചിലൂടെ ശിഖര്‍ പുറത്തായി. 109 പന്തില്‍ നിന്ന് 117 റണ്‍സാണ് താരം നേടിയത്.
ഓസീസിനെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. നേരത്തെ 1999 ലോകകപ്പില്‍ ഓവലില്‍വെച്ച് അജയ് ജഡേജയാണ് ഓസീസിനെതിരെ ഇന്ത്യക്കാരന്റെ ആദ്യ സെഞ്ച്വറി നേടിയിരുന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായും ധവാന്‍ മാറി.
മത്സരത്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ 1,000 റണ്‍സ് എന്ന നേട്ടവും ധവാന്‍ സ്വന്തമാക്കിയിരുന്നു. രാഹുല്‍ ദ്രാവിഡ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍ മത്സരം 41 ഓവര്‍ പിന്നിട്ടപ്പോള്‍ 246 ന് 2 എന്ന നിലയിലാണ് ഇന്ത്യ.
Who else but Mitchell Starc to end a fantastic innings from Shikhar Dhawan!
The #TeamIndia opener is dismissed for 117, India 220/2.#INDvAUS #CmonAussie pic.twitter.com/p7tfqkCTjy
— Cricket World Cup (@cricketworldcup) June 9, 2019