ധോണിയെ ബന്ധപ്പെടുത്തിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വില്യംസണ്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ന്യൂസിലാന്‍ഡ് ടീമിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ വില്യംസണ്‍ ധോണിയെ ബന്ധപ്പെടുത്തിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. നിങ്ങളായിരുന്നു ഇന്ത്യന്‍ നായകനെങ്കില്‍ ധോണിയെ ടീമിലെടുക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. തീര്‍ച്ചയായും ടീമിലെടുക്കുമെന്നായിരുന്നു വില്യംസന്റെ മറുപടി. ‘തീര്‍ച്ചയായും ധോണിയെ ഞാന്‍ ടീമിലെടുക്കും, അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്, പ്രത്യേകിച്ച് ഇതുപോലുള്ള സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്’ വില്യംസണ്‍ പറഞ്ഞു.
ടൂര്‍ണമെന്റിലുടനീളം അദ്ദേഹത്തിന്റെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു, കഴിഞ്ഞ മത്സരത്തില്‍ ജഡേജയുമൊത്തുള്ള കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം രാജ്യം മാറാന്‍ ആലോചിക്കുന്നുണ്ടോ? എങ്കില്‍ ഞങ്ങള്‍ സെലക്ഷനെ കുറിച്ച് ആലോചിക്കാം എന്ന വില്യംസന്റെ മറുപടി ചിരി പടര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ 18 റണ്‍സിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 221 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.