UPDATES

കായികം

ലോകകപ്പിന് കൂടുതല്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളെ പ്രഖ്യാപിച്ച് ബിസിസിഐ

രണ്ട് ബാറ്റ്‌സ്മാന്‍മാര്‍, രണ്ട് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവരെയാണ് സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞെടുത്തിരിക്കുന്നത്

അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക്  രണ്ട് സ്റ്റാന്‍ഡ് ബൈ താരങ്ങളെക്കൂടി പ്രഖ്യാപിച്ചു. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയെയും ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെയുമാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിഷഭ് പന്ത്, അംബാട്ടി റായിഡു, നവദീപ് സെയ്‌നി എന്നിവരെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

രണ്ട് ബാറ്റ്‌സ്മാന്‍മാര്‍, രണ്ട് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവരെയാണ് സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ നവദീപ് സെയ്‌നി ഒഴികെയുള്ളവര്‍ ടീമിനൊപ്പം പോകില്ലെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ സ്റ്റാന്റ് ബൈ ലിസ്റ്റിലുള്ള താരങ്ങള്‍ക്കാകും അവസരം ലഭിക്കുക. സെയ്‌നിയെ ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സില്‍ പന്തെറിയാനുള്ള ബൗളറായിക്കൂടി തെരഞ്ഞെടുത്തതിനാല്‍ സെയ്‌നി ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും.

ടെസ്റ്റിലെ ഇന്ത്യയുടെ ബൗളിംഗ് നിരയെ നയിക്കുന്ന ഇഷാന്തിന് ടീമില്‍ അവസരം നല്‍കിയില്ലെങ്കിലും താരത്തിന്റെ അനുഭവ സമ്പത്ത് കണക്കിലെടുത്താകും സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം. റിഷഭ് പന്ത് തന്നെ ആണ് ആദ്യ സറ്റാന്‍ഡ് ബൈ താരം. ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക പന്തിനെയാവും. ടീമിലെ മൂന്ന് പേസര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലാവും സെയ്‌നിയെ ടീമിലെടുക്കുക. രണ്ടാം പേസര്‍ക്ക് പരിക്കേറ്റാല്‍ ഇഷാന്തിനും അവസരം ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍