UPDATES

കായികം

ക്രിസ് ഗെയിലല്ല; സിക്‌സടിച്ച് റെക്കോര്‍ഡിട്ട് ജേസണ്‍ ഹോള്‍ഡര്‍

മഷ്റഫെ മൊര്‍ത്താസ എറിഞ്ഞ 43-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹോള്‍ഡറുടെ കരുത്ത് വ്യക്തമായത്.

ലോകക്രിക്കറ്റില്‍ സിക്‌സര്‍ അടിക്കുന്നതില്‍ കേമന്‍ ആരെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ എന്നാകും ആരാധകരുടെ ഉത്തരം. എന്നാല്‍ കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ് ഗെയിലല്ല. ഈ ലോകകപ്പിലെ സിക്‌സറിലെ വീരന്‍. പടുകൂറ്റന്‍ സിക്‌സറുകള്‍ നേടുന്ന താരത്തന് വെല്ലുവിളി ഉയര്‍ത്തുന്നത് കരീബിയന്‍ ടീമില്‍ നിന്ന് തന്നെയുള്ള നായകന്‍ ജേസണ്‍ ഹോള്‍ഡറാണ്.

തകര്‍ത്തടിച്ച് റണ്‍സ് ഉയര്‍ത്തുന്ന ജേസണ്‍ ഹോള്‍ഡറുടെ പേരിലാണ് ഈ ലോകകപ്പിലെ നീളമേറിയ സിക്‌സര്‍ റെക്കോര്‍ഡ് പിറന്നത്. ഇന്നലെ ടോന്റണില്‍ ബംഗ്ലാദേശിനെതിരെയാണ് ഹോള്‍ഡര്‍ കൂറ്റന്‍ സിക്സ് പറത്തിയത്.

ബംഗ്ലാ നായകന്‍ മഷ്റഫെ മൊര്‍ത്താസ എറിഞ്ഞ 43-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹോള്‍ഡറുടെ കരുത്ത് വ്യക്തമായത്. 127 കിമീ വേഗതയില്‍ വന്ന മൊര്‍ത്താസയുടെ പന്ത് ബൗണ്ടറിയും കടന്ന് വീണത് 105 മീറ്റര്‍ ദൂരെ. അനായാസമാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കൂറ്റന്‍ സിക്സ് നേടിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍