UPDATES

കായികം

മൊയിന്‍ അലിയുടെ ബാറ്റിലും ഒരു സന്ദേശമുണ്ട്; സംഭവം എന്തെന്നറിഞ്ഞാല്‍ എല്ലാവരും കൈയ്യടിക്കും

ഏകദിനത്തില്‍ ഇതുവരെ 1744 റണ്‍സും 83 വിക്കറ്റുകളും ഈ ഓള്‍റൗണ്ടര്‍ വീഴ്ത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി തന്റെ നൂറാം ഏകദിനമാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ പൂര്‍ത്തിയാക്കിയത്. ലോകകപ്പില്‍ താരം ബാറ്റുമായി ഇറങ്ങുമ്പോള്‍ കൈയടിക്കണം ആരാധകര്‍. കാരണം മറ്റൊന്നുമല്ല. താരത്തിന്റെ ബാറ്റിലുള്ള ലോഗോയാണ്. ഓര്‍ഫന്‍സ് ഇന്‍ നീഡ് എന്ന ബ്രീട്ടീഷ് ചാരിറ്റി സംഘടനയുടെ ലോഗോയാണ് താരത്തിന്റെ ബാറ്റിലുള്ളത്. ഈ ഇന്റര്‍നാഷണല്‍ എന്‍ജിഒ-യുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറാണ് മൊയിന്‍ അലി.  ഈ സംഘടനയെ ലോകമെങ്ങും അറിയിക്കുകയാണ് താരത്തിന്റെ ലക്ഷ്യം. നിര്‍ധനര്‍ക്കും വിധവകള്‍ക്കും വേണ്ടി 14 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഏകദേശം 12,000 അനാഥര്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്.

ഇതു മാത്രമല്ല ക്രിക്കറ്റ് ഫൗണ്ടേഷന്‍ ആന്‍ഡ് ബേര്‍ക്ലേസ് സ്പേസസ് ഫോര്‍ സ്പോര്‍ട്സ് എന്ന സംഘടനയുടെ അംബാസഡര്‍ കൂടിയാണ് മൊയിന്‍ അലി. തെരുവിലെ കുട്ടികളെ പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ ഗാസയെ രക്ഷിക്കൂ, പലസ്തീനെ സ്വതന്ത്രമാക്കൂ എന്ന ബാന്‍ഡ് കൈയിലണിഞ്ഞത് വിവാദമായിരുന്നു. എന്നാല്‍  ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മൊയിനൊപ്പം നിലകൊണ്ടു. രാഷ്ട്രീയമായും മതപരമായും നിലകൊള്ളുന്നതിനുപരിയായി മനുഷ്യത്വമുള്ള ക്രിക്കറ്ററാണ് മൊയിന്‍ എന്നായിരുന്നു ഇസിബിയുടെ നിലപാട്. അതു ഐസിസി അംഗീകരിക്കുകയും ചെയ്തു.

ഏകദിനത്തില്‍ ഇതുവരെ 1744 റണ്‍സും 83 വിക്കറ്റുകളും ഈ ഓള്‍റൗണ്ടര്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അതിവേഗ സെഞ്ചുറി നേട്ടത്തില്‍ ക്യാപ്റ്റന്‍ മോര്‍ഗനെ പിന്തള്ളിയ റെക്കോഡ് മൊയിന്റെ പേരിലുണ്ട്. അഫ്ഗാനിസ്ഥാനെതിരേ 17 സിക്സറുകള്‍ പറത്തിയ മോര്‍ഗന്‍ 57 പന്തില്‍ സെഞ്ചുറി കണ്ടെത്തിയപ്പോള്‍ 53 പന്തില്‍ സെഞ്ചുറി നേട്ടം കൈവരിച്ചു താരം.

read more:ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; ആരാധകര്‍ക്ക് സര്‍പ്രൈസ് എന്തായിരിക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍