UPDATES

കായികം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ്ണ ലിപിയില്‍ എഴുതപ്പെട്ട 36 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡാണ് മുഹമ്മദ് ഷമി തകര്‍ത്തത്

ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരം തനിക്ക് വീണ് കിട്ടിയ രണ്ട് അവസരങ്ങളും മുതലാക്കി

ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ താരമായത് മുഹമ്മദ് ഷമിയാണ്. ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരം തനിക്ക് വീണ് കിട്ടിയ രണ്ട് അവസരങ്ങളും മുതലാക്കി. അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവറില്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഹാട്രിക്ക് തികച്ച മുഹമ്മദ് ഷമി ഒരു പന്ത് ശേഷിക്കെയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഇന്നലെ വെസ്റ്റിന്‍ഡിസിനെതിരെ 6.2 ഓവര്‍ മാത്രമെറിഞ്ഞ ഷമി വെറും 16 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ഇതോടെ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടത്തിലെത്തി ഷമി. വിന്‍ഡീസ് ഇന്നിംഗ്സിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടതും തകര്‍ച്ച പൂര്‍ണമാക്കിയതും ഷമി തന്നെ ആയിരുന്നു. വിന്‍ഡിസ് ഇന്നിംഗ്സ് തുടക്കത്തില്‍ അഞ്ചാം ഓവറില്‍ വെസ്റ്റിന്‍ഡിസിന്റെ വമ്പനടിക്കാരാന്‍ സാക്ഷാല്‍ ക്രിസ് ഗെയിലിന്റെ വിക്കറ്റ് പിഴുത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കമിട്ടപ്പോള്‍ കരീബിയന്‍ നിരയിലെ അവസാന ബാറ്റ്സ്മാനായ ഒഷാനെ തോമസിനെയും മടക്കിയത് ഷമി തന്നെ ആയിരുന്നു. ഇതിനിടയില്‍ ഷായ് ഹോപ്പ്, ഹെറ്റ്മെയര്‍, എന്നിവരുടെ നിര്‍ണായക വിക്കറ്റും പിഴുതു താരം.

1983 ലോകകപ്പ് ഫൈനലില്‍ വെസ്റ്റിന്‍ഡിസിനെതിരെയുള്ള മൊഹിന്ദര്‍ അമര്‍നാഥിന്റെ നേട്ടത്തെ പിന്നിലാക്കിയാണ് ഷമിയുടെ നേട്ടം. അന്നത്തെ മത്സരത്തില്‍ വീന്‍ഡിനെതിരെ ഏഴ് ഓവറുകള്‍ എറിഞ്ഞ അമര്‍നാഥ് 12 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേട്ടമാണ് താരം മറികടന്നത്. അന്ന് ആദ്യ ബാറ്റിംഗ് ചെയ്ത ഇന്ത്യ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയെ 140 റണ്‍സില്‍ ഇന്ത്യന്‍ ബൗളിംഗ് നിര മടക്കി കെട്ടി. മത്സരത്തില്‍ അമര്‍നാഥ് താരമാകുകയും ഇന്ത്യ ആദ്യ ലോകകപ്പ് നേടുകയും ചെയ്തു.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 268 റണ്‍സെടുത്തു. നായകന്‍ വിരാട് കോലിയുടെയും എം എസ് ധോണിയുടെയും അര്‍ദ്ധ സെഞ്ചുറികളും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കോലി 82 പന്തില്‍ 72 റണ്‍സും ധോണി 61 പന്തില്‍ 56 റണ്‍സും പാണ്ഡ്യ 38 പന്തില്‍ 46 റണ്‍സുമെടുത്തു.

Read More: ‘വയറ്റില്‍ മയില്‍‌പ്പീലി ടാറ്റൂ കുത്തിയ പെണ്‍കുട്ടി’; ഡല്‍ഹി പോലീസിനെ എട്ടു വര്‍ഷം മുള്‍മുനയിലാക്കിയ കൊലപാതക അന്വേഷണത്തിന് ഒടുവില്‍ അപ്രതീക്ഷിത അന്ത്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍