UPDATES

കായികം

വെസ്റ്റിന്‍ഡിസിനെതിരെ അര്‍ധസെഞ്ച്വറി; ലോകകപ്പില്‍ ധോണിക്ക് പുതിയ നേട്ടം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ധോണി 61 പന്തില്‍ 56 റണ്‍സെടുത്തു.

വിമര്‍ശനകള്‍ക്കിടയിലും വെസ്റ്റിന്‍സിനെതിരായ മത്സരത്തിലൂടെ ലോകകപ്പില്‍ പുതിയ നേട്ടത്തിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ധോണി നേടിയ 56 റണ്‍സാണ് താരത്തെ പുതിയ നേട്ടത്തിലെത്തിച്ചത്.
ലോകകപ്പില്‍ അര്‍ദ്ധ സെഞ്ചുറി കുറിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ധോണി. മുപ്പത്തിയേഴ് വയസും 355 ദിവസവും പ്രായമുള്ളപ്പോഴാണ് ധോണി ഈ നേട്ടത്തിലെത്തിയത്. 2003 ലോകകപ്പില്‍ നമീബിയക്കെതിരെ അലക്സ് സ്റ്റെവാര്‍ട്ട് 39 വയസും 317 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ചിരുന്നു. ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിലുമെത്തി ധോണി. സ്റ്റെവാര്‍ട്ട് 38 വയസ് പിന്നിട്ട ശേഷം അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ധോണി 61 പന്തില്‍ 56 റണ്‍സെടുത്തു. അവസാന ഓവറിലെ ധോണി വെടിക്കെട്ടാണ് ഇന്ത്യയെ 268/7 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 143 റണ്‍സിലൊതുങ്ങിയതോടെ ഇന്ത്യ 125 റണ്‍സിന്റെ ജയം സ്വന്തമാക്കി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍