UPDATES

കായികം

വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി ധോണി സ്‌റ്റെലില്‍; ഇതാണ് സാക്ഷാല്‍ തല

അഫ്ഗാനിസ്താനെതിരായ മത്സരത്തിലെ മെല്ലെപ്പോക്ക് ബാറ്റിങ്ങിന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ വിമര്‍ശനം നേരിട്ടിരുന്നു ധോണി.

ലോകകപ്പിലെ മെല്ലെപ്പോക്ക് ബാറ്റിംഗിനെതിരെ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ തന്റെ ശൈലിയില്‍ മാറ്റം വരുത്താതെ തന്നെ വിമര്‍ശകര്‍ക്ക് ധോണി മറുപടി നല്‍കി. വെസ്റ്റിന്‍ഡിസിനെതിരായ മത്സരത്തില്‍ കണ്ടത് അത് തന്നെ ആയിരുന്നു. ഇന്നിംഗ്‌സ് സാവധാനം തുടങ്ങി പിന്നീട് സ്‌കോറിംഗ് വേഗം കൂട്ടി 61 പന്തില്‍ 56 റണ്‍സെടുക്കുകയായിരുന്നു ധോണി. ഇത് തന്നെയാണ് ധോണിയുടെ പതിവ് ശൈലിയും. എന്നാല്‍ പലപ്പോഴും ഇന്ത്യന്‍ വിജയങ്ങള്‍ക്ക് ധോണിയുടെ ഈ ഇന്നിംഗ്‌സുകള്‍ നിര്‍ണായകമാകാറുമുണ്ട്. വിന്‍ഡീസിനെതിരെയും അത് തന്നെ സംഭവിച്ചു. അഫ്ഗാനിസ്താനെതിരായ മത്സരത്തിലെ മെല്ലെപ്പോക്ക് ബാറ്റിങ്ങിന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ വിമര്‍ശനം നേരിട്ടിരുന്നു ധോണി.

വിരാട് കോലിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 40 റണ്‍സും ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ആറാം വിക്കറ്റില്‍ 70 റണ്‍സുമാണ് ധോണി ചേര്‍ത്തത്. കോഹ്‌ലിക്കൊപ്പമുള്ള സഖ്യത്തില്‍ 32 പന്തില്‍ 17 റണ്‍സാണ് ധോണി നേടിയതെങ്കില്‍ ഹാര്‍ദികിനൊപ്പം 22 പന്തില്‍ 22 റണ്‍സ് നേടി. ഒടുവില്‍ അവസാന ഓവറില്‍ രണ്ടു സിക്സും ഒരു ബൗണ്ടറിയും അടക്കം രാജകീയമായിതന്നെ അര്‍ധസെഞ്ചുറിയിലെത്താനും ധോണിക്ക് സാധിച്ചു. ഇന്നിങ്‌സിന്റെ പകുതിയാകുമ്പോഴും സ്‌ട്രൈക്ക്‌റേറ്റ് 50-ല്‍ താഴെയായിരുന്ന ധോണി, 91.80 സ്‌ട്രൈക്ക് റേറ്റിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. നേരത്തേ ടീമില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുമ്പോഴായിരുന്നു ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ഉജ്ജ്വല ഇന്നിങ്‌സുകളുമായി എല്ലാത്തിനും മറുപടികൊടുത്ത് ധോണി ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍