UPDATES

കായികം

ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ പത്ത് പന്തുകള്‍ മതി; പാക്കിസ്ഥാന്‍ ബൗളിങ് കോച്ച് അസര്‍ മഹ്മൂദ് പറയുന്നു

ഇംഗ്ലണ്ടിനെതിരെ വിജയിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് കഴിഞ്ഞതായും അസര്‍ മഹ്മൂദ് പറഞ്ഞു.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോടേറ്റ കനത്ത തോല്‍വിക്ക് ശേഷം ആദ്യ വിജയം തേടി ഇറങ്ങുകയാണ് പാക്കിസ്ഥാന്‍. നാളെ ഇംഗ്ലണ്ടിനെതിരെയാണ് പാക്കിസ്ഥാന്റെ രണ്ടാം മത്സരം. ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ 4-0ത്തിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെ വെല്ലുവിളിച്ച് രംഗത്തു വന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് അസര്‍ മഹ്മൂദ്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയം നേടി
ടീം വന്‍ തിരിച്ച് വരവ് നടത്തുമെന്നാണ് അസര്‍ മഹ്മൂദ് പറയുന്നത്.

‘നോട്ടിങ്ഹാമിലെ പിച്ചില്‍ ഇംഗ്ലണ്ട് 480/500 സ്‌കോര്‍ ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് 300 പന്തുകള്‍ വേണം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍. എന്നാല്‍ പത്ത് മികച്ച പന്തുകള്‍ ചെയ്താല്‍ പാക്കിസ്ഥാന് ലോകകപ്പിലെക്ക് തിരിച്ചെത്താന്‍ സാധിക്കും. ഇംഗ്ലണ്ടിനെ 300ല്‍ താഴെയുള്ള സ്‌കോറില്‍ പുറത്താക്കാനുള്ള ശേഷി പാക്കിസ്ഥാനുണ്ട്.” പാക്കിസ്ഥാന്‍ ടീമിന്റെ പരിശീലനത്തിന് ശേഷം മഹ്മൂദ് പറഞ്ഞു.
കഴിഞ്ഞ 11 മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് പരാജയമായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഞങ്ങള്‍ ഒരു വിജയത്തിനായാണ് കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ വിജയിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് കഴിഞ്ഞതായും അസര്‍ മഹ്മൂദ് പറഞ്ഞു.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍