UPDATES

കായികം

ശ്രീലങ്കയ്‌ക്കെതിരായ ജയം; കിവീസിന് സമ്മാനിച്ചത് ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡ്

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയ കിവീസ് പട സ്വന്തമാക്കിയത് ലോകകപ്പിലെ ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡ്. കാര്‍ഡിഫില്‍ ലങ്ക ഉയര്‍ത്തിയ 136 റണ്‍സ് 16.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ കിവീസ് പട മറികടന്നപ്പോള്‍ മൂന്ന് തവണ ലോകകപ്പില്‍ 10 വിക്കറ്റിന് മത്സരം ജയിക്കുന്ന ആദ്യ ടീമായി കിവീസ്. 2011 ലോകകപ്പില്‍ അഹമ്മദാബാദില്‍ സിംബാബ്വെക്കെതിരെ 166 റണ്‍സും ചെന്നൈയില്‍ കെനിയക്കെതിരെ 72 റണ്‍സും വിക്കറ്റ് നഷ്ടപ്പെടാതെ കിവീസ് ജയിച്ചിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും അര്‍ദ്ധ സെഞ്ചുറി നേടി. ഗപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സും മണ്‍റോ 47 പന്തില്‍ 58 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 29.2 ഓവറില്‍ 136ന് ഓള്‍ഔട്ടായി. മൂന്ന് പേരെ വീതം പുറത്താക്കിയ മാറ്റ് ഹെന്റിയും ലോക്കി പെര്‍ഗൂസനുമാണ് ലങ്കയെ തകര്‍ത്തത്. എട്ട് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കടന്നില്ല. 52 റണ്‍സെടുത്ത നായകന്‍ ദിമുത് കരുണരത്നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര(29), തിസാര പെരേര(27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ടു പേര്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍