UPDATES

കായികം

ലോകകപ്പില്‍ ഇന്ന്; പൊരുതാനുറച്ച് ശ്രീലങ്ക, കരുത്ത് കാണിക്കാന്‍ ന്യൂസിലാന്‍ഡും

കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ കിവീസ് ഇത്തവണ കപ്പുമായി നാട്ടിലേക്കു തിരിക്കാമെന്ന പ്രതീക്ഷയിലാണ്

ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തില്‍  ശ്രീലങ്ക – ന്യൂസിലാന്‍ഡിനെ നേരിടും. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേന കരുത്ത് കുറഞ്ഞ ടീമുമായാണ് ശ്രീലങ്ക ലോകകപ്പിന് എത്തിയിരിക്കുന്നത് ടീമിനുള്ളിലെ കലഹത്തിനു പുറമെ നായകനെ തീരുമാനിക്കുന്നതില്‍ വരെ ടീമില്‍ തര്‍ക്കം മുറുകിയിരുന്നു. ഏകദിന റാങ്കിംഗില്‍ അഫ്ഗാനിഥാന് മുന്നിലായി ഒമ്പതാമതാണ് ശ്രീലങ്കയുടെ സ്ഥാനം. 2007, 2011 ലേയും ഫൈനലിസ്റ്റുകളായിരുന്നെങ്കിലും ഇത്തവണ മികവുള്ള താരങ്ങളുടെ അഭാവമാണ് ശ്രീലങ്കയ്ക്ക് വെല്ലുവിളിയാകുന്നത്. 15 അംഗ ലോകകപ്പ് ടീമില്‍ ദിമുത് കരുണരത്‌നെ നായകനായപ്പോള്‍ ടീമില്‍ മുന്‍ നായകരായ ലസിത് മലിംഗയും എയ്ഞ്ചലോ മാത്യൂസും ഇടം നേടി. അതേസമയം മുന്‍ നായകന്‍ ദിനേശ് ചണ്ഡിമല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്വെല്ല, ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയ എന്നിവരും ടീമില്‍ ഇല്ല. പരിചയ സമ്പന്നരായ ലസിത് മലിഗ, ആഞ്ചലോ മാത്യൂസ് എന്നിവരിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ
15 അംഗ ടീം: ദിമുത് കരുണരത്‌നെ(ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ലഹിരു തിരിമന്നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ജെഫ്രി വാന്‍ഡെര്‍സെ, തിസാര പേരേര, ഇസുരു ഉദാന, ലസിത് മലിംഗ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, മിലിന്ദ് സിരിവര്‍ധനെ. ഒഷാഡ ഫെര്‍ണാണ്ടോ, കസുന്‍ രജിത, വാനിന്ദു ഹസരംഗ, എയ്ഞ്ചലോ പേരെര എന്നിവരെ റിസര്‍വ് താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ കിവീസ് ഇത്തവണ കപ്പുമായി നാട്ടിലേക്കു തിരിക്കാമെന്ന പ്രതീക്ഷയിലാണ്.  ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനക്കാരായ കിവീസ് പടയില്‍ കെയിന്‍ വില്യംസണും റോസ് ടെയ്‌ലറും നയിക്കുന്ന ബാറ്റിങ് നിരയാണ് എടുത്തു പറയേണ്ട ഒന്ന്. പോരാത്തതിന് ഓപ്പണിങില്‍ വെടിക്കെട്ടിന് ഗപ്ട്ടില്ലുമുണ്ട്. മാച്ച് വിന്നര്‍മാരായ ഓള്‍ റൌണ്ടര്‍മാരും ട്രെന്റ് ബോള്‍ട്ട് , ടിം സൌത്തി സഖ്യം നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.  ടീം കെയ്ന്‍ വില്ല്യസണ്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, റോസ് ടെയ്‌ലര്‍, ടോം ലാതം, കോളിന്‍ മണ്‍റോ, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്‍്നര്‍, ജിമ്മി നീഷാം, ഇഷ് സോധി, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍, ടിം സോത്തി, ട്രെന്റ് ബോള്‍ട്ട്. കാര്‍ഡിഫില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3 നാണ് ശ്രീലങ്ക ന്യൂസിലാന്‍ഡ് മത്സരം.

Read More: വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍