ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുത്തത്.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ത്തന്നെ പുറത്താകലിന്റെ വക്കില്‍നിന്ന് രക്ഷപ്പെട്ട ജെയ്‌സണ്‍ റോയിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
20 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 17 റണ്‍സെടുത്ത താരത്തെ മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥം ക്യാച്ചെടുത്താണ് പുറത്താക്കിയത്.
പിന്നീട് 59 റണ്‍സിലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് വീഴുന്നത്. 18 ആം ഓവറില്‍ ജോ റൂട്ടിന്റെ വിക്കറാണ് നഷ്ടമായത്. ഗ്രാന്‍ഡ് ഹോമിനാണ് വിക്കറ്റ് നേട്ടം. പിന്നീട് 55 പന്തില്‍ 36 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും പുറത്തായി. ഫെര്‍ഗൂസണാണ് വിക്കറ്റ് നേട്ടം. 24 മത്തെ ഓവറില്‍ ഇന്നിംഗ്‌സ് സ്‌കോര്‍ 86ല്‍ നില്‍ക്കെയാണ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പുറത്താകുന്നത്. 22 പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് എടുത്താണ് താരം മടങ്ങിയത്.
സാവധാനം ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് 33 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്. ബെന്‍സ്‌റ്റോക്‌സ്(22), ജോസ് ബട്‌ലര്‍ (22) എന്നിവര്‍ ക്രീസില്‍. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുത്തത്.