UPDATES

കായികം

കിവിസിനെതിരായ മത്സരം; കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10000 റണ്‍സ് പിന്നിട്ടതിന്റെ റെക്കോര്‍ഡും വിരാട് കോലിയുടെ പേരിലാണ്

കിവിസിനെതിരായ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി യെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. മുന്‍ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോഹ്‌ലി കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് അതിവേഗത്തില്‍ വലിയ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന താരമാണ്.
ഇന്നത്തെ മത്സരത്തില്‍ 57 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലിയ്ക്ക് ഏകദിനത്തില്‍ 11000 റണ്‍സ് ക്ലബിലെത്താം. മാത്രമല്ല ഈ നേട്ടം വേഗത്തില്‍ കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമാക്കാം. 221 ഇന്നിംഗ്‌സുകളില്‍ നിന്ന് 10943 റണ്‍സാണ് നിലവില്‍ കോഹ്‌ലിയുടെ പേരിലുളളത്. 276 ഇന്നിംഗ്‌സുകളില്‍ നിന്ന് 11000 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10000 റണ്‍സ് പിന്നിട്ടതിന്റെ റെക്കോര്‍ഡും വിരാട് കോഹ്‌ലിയുടെ പേരിലാണ്. ഏകദിനത്തില്‍ അരങ്ങേറി 11-ാം വര്‍ഷത്തില്‍ 11000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും 57 റണ്‍സെടുത്താല്‍ താരത്തിന് സ്വന്തമാക്കാം.
ഇതിനുപുറമെ ഏകദിന ക്രിക്കറ്റില്‍ 11000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമാവും കോഹ്‌ലി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍