UPDATES

കായികം

ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

മല്‍സരിച്ച കളികളില്‍ നാലില്‍ മൂന്നും ജയിച്ച് മികച്ച ഫോമിലാണ് ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് – ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ടോസ് നേടി ന്യൂസീലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സെടുത്ത ഡി കോക്ക് പുറത്തായി. ബോള്‍ട്ടാണ് വിക്കറ്റ് നേടിയത്. ഇപ്പോള്‍ ഡ്യൂപ്ലസിസ്(2), ഹഷിം അംല(5) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ മൂന്ന് ഓവറില്‍ 12 ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

മോശം കാലാവസ്ഥ കാരണം 49 ഓവറായി ചുരുക്കിയാണ് മല്‍സരം മത്സരം ആരംഭിച്ചത്. ന്യൂസീലന്‍ഡ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കായി ഫാസ്റ്റ് ബോളര്‍ ലുങ്കി എന്‍ഗിഡി കളിക്കും. മല്‍സരിച്ച കളികളില്‍ നാലില്‍ മൂന്നും ജയിച്ച് മികച്ച ഫോമിലാണ് ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ഒരു മല്‍സരത്തില്‍ മഴമൂലം പോയിന്റ് പങ്കിടേണ്ടിവന്നു. ഏഴു പോയിന്റുള്ള ന്യൂസീലന്‍ഡ് പോയിന്റു പട്ടികയില്‍ മൂന്നാമതാണ്. അതേസമയം ദക്ഷിണാഫ്രിക്കയുടെ അഞ്ചില്‍ മൂന്ന് കളികള്‍ തോറ്റു. ഒരു ജയം മാത്രം. ഒന്ന് മഴമൂലം ഉപേക്ഷിച്ചു. മൂന്നു പോയിന്റ് മാത്രമുള്ള ദക്ഷിണാഫ്രിക്ക പട്ടികയില്‍ എട്ടാമതാണ്. ഇനിയുള്ള മല്‍സരങ്ങളെങ്കിലും ജയിച്ചില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാലില്‍ ഇടം കണ്ടെത്താനാകില്ല.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍