UPDATES

കായികം

ലോകകപ്പില്‍ വീണ്ടും ഹിറ്റ് വിക്കറ്റ് പിറന്നു; ഇത്തവണ മാര്‍ട്ടിന്‍ ഗുപ്തില്‍ പുറത്തായി

നേരത്തെ ബംഗ്ലാദേശ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും ഹിറ്റ് വിക്കറ്റ് ഉണ്ടായിരുന്നു.

ലോകകപ്പില്‍ വീണ്ടും ഒരു ഹിറ്റ് വിക്കറ്റ് പിറന്നു. ന്യൂസിലാന്‍ഡ് – ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്തല്‍ ആണ് ഹിറ്റ് വിക്കറ്റിലൂടെ പുറത്തായത്. മത്സരത്തിന്റെ 15 ാമത്തെ ഓവറിലായിരുന്നു സംഭവം. ഫെലുക്വായോയുടെ ഓവറില്‍ പന്ത് ലെഗ് സൈഡിലേക്ക് അടിച്ചിട്ടെങ്കിലും ബാലന്‍സ് നഷ്ടപ്പെട്ട് താരത്തിന്റെ കാല് സ്റ്റംപില്‍ തട്ടുകയായിരുന്നു. ഈ സമയം ഫീല്‍ഡര്‍മാര്‍ പന്ത് എടുക്കുന്നത് ശ്രദ്ധിക്കവെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന കെ യ്ന്‍ വില്യംസണെയും അത്ഭുതപ്പെടുത്തി ഗുപ്തില്‍ ഡ്രസിംഗ് റൂമിനെ ലക്ഷ്യമാക്കി നടന്നു.

ഹിറ്റ് വിക്കറ്റ് വിഡീയോ കാണാം

നേരത്തെ ബംഗ്ലാദേശ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും  ഹിറ്റ് വിക്കറ്റ് ഉണ്ടായിരുന്നു. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചില്ല. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 49ാം ഓവറിലായിരുന്നു ഇത്. ബംഗ്ലാദേശ് പേസറുടെ യോര്‍ക്കറിനെതിരെ വിന്‍ഡീസ് താരം ഒഷാനെ തോമസ് ഒരു ഷോട്ട് കളിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്ത് തൊടാനായില്ല. ഷോട്ടിന് ശേഷം ബാറ്റ് താഴ്ത്തുന്നതിനിടെ ബാറ്റ് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഹിറ്റ് വിക്കറ്റിന് അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിളിച്ചില്ല. ആക്ഷന്‍ കഴിഞ്ഞതിന് ശേഷമാണ് ബാറ്റ് സ്റ്റംപില്‍ കൊണ്ടതെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍