UPDATES

കായികം

കിവിസിനെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യം

ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ പാക്കിസ്ഥാന് മുന്നില്‍ എട്ടാം സ്ഥാനത്ത്.

ലോകകപ്പില്‍ മൂന്നു പരാജയം വഴങ്ങിയ ദക്ഷിണാഫ്രിക്ക സെമി പ്രതീക്ഷയുമായി ജയം തേടിയെത്തുമ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായ ന്യുസിലാന്‍ഡ് വിജയ തുടര്‍ച്ച ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബെര്‍മിങ്ഹാമിലാണ് മത്സരം.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് ശ്രീലങ്കയെ പത്ത് വിക്കറ്റിനും ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനുമാണ് പരാജയപ്പെടുത്തിയത്. അഫ്ഗാനെതിരായ മത്സരത്തില്‍ കിവികളുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. ഏഴ് പോയിന്റാണ് ന്യൂസിലന്‍ഡിന് ആകെയുള്ളത്. ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ പാക്കിസ്ഥാന് മുന്നില്‍ എട്ടാം സ്ഥാനത്ത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഇന്ത്യയോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിന്‍ഡീസിനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുമായി ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ജയം കിവികള്‍ക്ക് തന്നെയായിരുന്നു. കഴിഞ്ഞ നാല് ലോകകപ്പുകളിലും ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനോട് അടിയറവ് പറയുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍