UPDATES

കായികം

മൈതാനം ചതിച്ചു; ചിരിപടര്‍ത്തി വെസ്‌റ്റെന്‍ഡീസ് താരം ബ്രാത്‌വൈറ്റിന്റെ ഫീല്‍ഡിംഗ്

മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ കിവീസിന്റെ രണ്ട് ഓപ്പണര്‍മാരും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

ലോകകപ്പില്‍ ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും ആരാധകരെ ചിരിപ്പിച്ച് വെസ്‌റ്റെന്‍ഡീസ് താരങ്ങള്‍. ഓരോ മത്സരത്തിലും വീന്‍ഡീസ് നിരയില്‍ ആരെങ്കിലും ഗാലറികളെ ചിരിപ്പിക്കുന്നത് പതിവാണ്. ചിലപ്പോള്‍ ക്രിസ് ഗെയ്‌ലാകും അല്ലെങ്കില്‍ റസലാകും ഇതിന് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇത്തവണ കാര്‍ലോസ് ബ്രാത്‌വൈറ്റ് ആണ് അത് ഏറ്റെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ കിവീസിന്റെ രണ്ട് ഓപ്പണര്‍മാരും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇതിന് ശേഷം ഒത്തുചേര്‍ന്ന വില്യംണും റോസ് ടെയ്‌ലറും കിവീസിനെ വലിയ തകര്‍ച്ചയില്‍ നിന്ന്  കരകയറ്റുകയായിരുന്നു.ഇതിനിടെയാണ്‌
വിന്‍ഡീസ് താരങ്ങള്‍ ഫീല്‍ഡിംഗ് പിഴവിലൂടെ ഗാലറിയെ ചിരിപ്പിച്ചത്. കെയ്ന്‍ വില്യസണ്‍ മിഡ് ഓഫിലേക്ക് പായിച്ച പന്തിന് പിന്നാലെ ഓടിയെത്തിയ കാര്‍ലോസ് ബ്രാത്‌വൈറ്റ് ഒരു ഡൈവിലൂടെ പന്ത് ബൗണ്ടറിലേക്ക് പോകുന്നത് തടയാമെന്ന് കരുതി. എന്നാല്‍, ഡൈവ് ചെയ്യാന്‍ ചാടിയ താരത്തെ ഗ്രൗണ്ട് ചതിച്ചു. ഗ്രൗണ്ടില്‍ നീങ്ങാനാവാതെ ബ്രാത്‌വൈറ്റ് കിടന്നപ്പോല്‍ പന്ത് ബൗണ്ടറി ലക്ഷ്യമാക്കി പാഞ്ഞു. പിന്നാലെ ഓടി വന്ന എവിന്‍ ലൂയിസ് ഫോര്‍ പോകാതെ കാത്തെങ്കിലും ഇതിനകം കിവീസ് താരങ്ങള്‍ നാല് റണ്‍സ് ഓടിയെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍