UPDATES

ട്രെന്‍ഡിങ്ങ്

ഒരു ക്യാപ്റ്റൻ ഇങ്ങനെയാവണം, ഓസീസിനെ വിജയത്തിലെത്തിച്ചത് ഫിഞ്ചിന്റെ നിര്‍ണായക തീരുമാനം

മത്സരത്തില്‍ 41 റണ്‍സിന്റെ തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

ഇന്നലെ ഓസ്‌ട്രേലിയ – പാക്കിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാന് തോല്‍വി സമ്മാനിച്ച അല്ലെങ്കില്‍ ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായ സംഭവം പാക്ക് നിരയില്‍ ഫോമില്‍ കളിച്ചിരുന്ന വഹാബ് റിയാസിന്റെ പുറത്താകല്‍ ആയിരുന്നു. ഓസീസ് ഉയര്‍ത്തിയ 301 റണ്‍സ് ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു പാക്കിസ്ഥാന് സംഭവിച്ചത്. രണ്ട് റണ്‍സ് എടുക്കന്നതിനിടെ ഫഖര്‍ സമന്റെ(0) വിക്കറ്റാണ് നഷ്ടമായത്. ഇമാം ഉള്‍ ഹഖ്(53), ബാബര്‍ അസം(30) എന്നിവര്‍ ചെറത്തുനില്‍പ് നടത്തിയെങ്കിലും സ്‌കോര്‍ 56 നില്‍ക്കെ ബാബര്‍ അസം പുറത്തായി. പിന്നീട് മൊഹമ്മദ് ഹാഫീസുമായി ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 136 ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖ് പുറത്തായി. പിന്നീട് 146 ന് നാല്, 147 ന് അഞ്ച്, 160 ന് ആറ്, 200 ന് എഴ്, ഇങ്ങനെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ഒരു ഘട്ടത്തില്‍ വഹാബ് റിയാസും(45), സര്‍ഫാറസ് അഹമ്മദും ചേര്‍ന്ന് (40) പാക്കിസ്ഥാന് വിജയ പ്രതീക്ഷ നല്‍കി. ഇരുവരും തകര്‍ത്തടിച്ച് നില്‍ക്കെ 34 പന്തില്‍ ജയിക്കാന്‍ 44 റണ്‍സ് വേണ്ടിയിരിക്കെ വഹാബ് റിയാസ് പുറത്താകുന്നത്. ഇവിടെ വഹാബിന്റെ പുറത്താകലാണ് ഓസിസിന് ജയം സമ്മാനിച്ചത് എന്ന് പറയാം. അമ്പയര്‍ ആദ്യം ഔട്ട് വിളിക്കാതിരിന്നിട്ടും ഡിആര്‍എസ് നല്‍കാന്‍ ഓസീസ് ക്യാപ്റ്റന്‍ ഫിഞ്ചെടുത്ത തീരുമാനമാണ് മത്സരത്തെ മാറ്റി മറിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ 45 ാം ഓവറിലാണ് സംഭവം.

സ്റ്റാര്‍ക്ക് എറിഞ്ഞ രണ്ടാം പന്തില്‍ ബാറ്റില്‍ ഉരസിയാണ് പന്ത് പോയതെന്ന സംശയത്താല്‍ ഓസീസ് താരങ്ങള്‍ അപ്പില്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. എന്നാല്‍ ഇത് റിവ്യൂ കൊടുക്കാന്‍ ഓസീസ് ക്യാപ്റ്റന്‍ ഫിഞ്ച് തീരുമാനിക്കുകയായിരുന്നു. ഡിആര്‍എസ് റിസല്‍ട്ട് വന്നപ്പോള്‍ വഹാബ് ഔട്ട്. മത്സരത്തെ മാറ്റി മറിച്ച വഹാബിന്റെ പുറത്താകലിന് ശേഷം പിന്നീടെത്തിയ ആരും പാക്കിസ്ഥാന് പ്രതീക്ഷ നല്‍കിയില്ല.

വാലറ്റത്ത് 39 പന്തില്‍ 45 റണ്‍സെടുത്താണ് വഹാബ് റിയാസ് പാക്കിസ്ഥാന് വേണ്ടി അവസരോചിതമായി കളിച്ചത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വഹാബ് റിയാസ് മടങ്ങിയതോടെ പാക്കിസ്ഥാന്‍ തോല്‍വി സമ്മതിച്ചു. മത്സരത്തില്‍ 41 റണ്‍സിന്റെ തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍