UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് 228 റണ്‍സ് വിജയ ലക്ഷ്യം

പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രിദിയുടെ നാലു വിക്കറ്റ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെ ചെറിയ സ്‌കോറില്‍ മടക്കിയത്.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് 228 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് അഫ്ഗാന്‌സഥാന്‍ നേടിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രിദിയുടെ നാലു വിക്കറ്റ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെ ചെറിയ സ്‌കോറില്‍ മടക്കിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ഇന്നിംഗ്‌സ് സ്‌കോര്‍ 27 ല്‍ നില്‍ക്കെ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാതിന്‍ നായ്ബ്(15)ന്റെയും ഹഷ്മത്തുള്ള ഷഹീദി(0)യുടെയും വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ച്ചയായ പന്തുകളില്‍ ഷഹീന്‍ അഫ്രിദിയാണ് ഇരുവരെയും പുറത്താക്കിയത്. വിക്കറ്റ് നഷ്ടമായിട്ടും അഫ്ഗാന്‍ നിര പാക് പേസര്‍മാരെ ആക്രമിച്ച് തന്നെ കളിക്കുകയായിരുന്നു. 57 ന് മൂന്ന് എന്ന നിലയില്‍ നിന്ന് തകര്‍ച്ച നേരിട്ടപ്പോള്‍ ഇക്രം അലി(24), അസ്ഗര്‍ ഖാന്‍(42) എന്നിവര്‍ ചേര്‍ന്ന്
സ്‌കോര്‍ 121 ലെത്തിച്ചു. 26 ആം ഓവറില്‍ അസ്ഗര്‍ ഖാന്‍ പുറത്തായ ശേഷം ഒരോവറിന് ശേഷം ഇക്രം അലിയും പുറത്തായി. പിന്നീട് 167 ന് ആറ്, 202 ന് ഏഴ്, 210 ന് എട്ട്, 219 ന് ഒമ്പത് എന്നിങ്ങനെ അഫ്ഗാന്‍ വിക്കറ്റുകള്‍ വീണു.

അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് നബി(16),നജീബുള്ള സദ്രന്‍(42), സമിയുള്ള ഷിന്‍വാരി(17), റാഷിദ് ഖാന്‍(8), ഹമീദ് ഹസന്‍(1), മുജീബ് റഹ്മാന്‍(7) എന്നിവരും സ്‌കോര്‍ ചെയ്തു. പാക്കിസ്ഥാനെതിരെ മികച്ച ഇന്നിംഗ്‌സ് നേടുമെന്ന് തോന്നിച്ചെങ്കിലും അശ്രദ്ധമായി ബാറ്റ് വീശിയത് അഫ്ഗാന് തിരിച്ചടിയായി. പാക് നിരയില്‍ ഷഹീന്‍ അഫ്രിദി നാലും, ഇമദ് വസിം, വഹാബ് റിയാസ് എന്നിവര്‍ രണ്ടും, ഷഹബ് ഖാന്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍