UPDATES

കായികം

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

ഈ ലോകകപ്പില്‍ ഒരു മല്‍സരം പോലും വിജയിക്കാനാകാത്ത ടീമാണ് അഫ്ഗാന്‍.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ എരിരിടുന്ന പാക്കിസ്ഥാന് ഇന്ന് നിര്‍ണായകമാണ്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പാക്കിസ്ഥാന് വിജയം അനിവാര്യമാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടമായി. നായകന്‍ ഗുല്‍ബാദിന്‍ നായിബ്(15), ഹഷ്മത്തുള്ള ഷഹീദി(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റെടുത്ത് പാക്കിസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത് ഷഹീന്‍ അഫ്രിദിയാണ്.

റഹ്മത് ഷാ(20), ഇക്രം അലി(0 ) എന്നിവരാണ് ക്രീസില്‍. ഇന്നിംഗ്‌സ് തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ 7 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റിന് 39 റണ്‍സ് എന്ന നിലയിലാണ്. അഫ്ഗാന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ദൗലത്ത് സദ്രാനു പകരം ഹമീദ് ഹസന്‍ ടീമില്‍ മടങ്ങിയെത്തി. അതേസമയം, ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച അതേ ടീമിനെ പാക്കിസ്ഥാന്‍ നിലനിര്‍ത്തി. കഴിഞ്ഞ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച പാക്കിസ്ഥാന് ഇനിയുള്ള രണ്ടു മല്‍സരങ്ങളും ജയിച്ചാലേ സെമി സാധ്യതയുള്ളൂ. റണ്‍റേറ്റും നിര്‍ണായകമാകാന്‍ സാധ്യതയുള്ളതിനാല്‍ അഫ്ഗാനെതിരെ വലിയ മാര്‍ജിനിലുള്ള വിജയമാകും പാക്കിസ്ഥാന്‍ ലക്ഷ്യമിടുക. മറുവശത്ത്, ഈ ലോകകപ്പില്‍ ഒരു മല്‍സരം പോലും വിജയിക്കാനാകാത്ത ടീമാണ് അഫ്ഗാന്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍