UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗ്ലാദേശിനെതിരെ 94 റണ്‍സ് വിജയം; സെമി കാണാതെ പാക്കിസ്ഥാന് മടക്കം

പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രിദിയുടെ ആറു വിക്കറ്റ് പ്രകടനമാണ് നിര്‍ണായകമായത്.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് 94 റണ്‍സ് വിജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 315 റണ്‍സ് പിന്‍തുടര്‍ന്ന ബംഗ്ലാദേശിന് 44.1 ഓവറില്‍ 221 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രിദിയുടെ ആറു വിക്കറ്റ് പ്രകടനമാണ് നിര്‍ണായകമായത്.
മത്സരത്തില്‍ ജയിച്ചെങ്കിലും പാക്കിസ്ഥാന്‍ സെമി യോഗ്യത നേടിയില്ല.

മുറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. അമ്പത് റണ്‍സെടുക്കുന്നതിനിടെ സൗമ്യ സര്‍ക്കാര്‍(22), തമിം ഇക്ബാല്‍(8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് അമീറിനും ഷഹീന്‍ അഫ്രിദിക്കുമായിരുന്നു വിക്കറ്റ് നേട്ടം. ഷാക്കീബ് ഹസന്‍(64) ഇന്നിംഗ്‌സാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ മികച്ച സ്‌കോര്‍. മു്ഷ്ഫിക്കര്‍ റഹിം(16),ലിറ്റണ്‍ ദാസ്(32), മുഹമദുള്ള(29), മൊസദേക്ക് ഹൊസെയ്ന്‍(16), മെഹ്ദി ഹസന്‍(7),മൊര്‍ത്താസ(15),മുസ്തിഫിസുര്‍ റഹ്മാന്‍(1) എന്നിവരാണ് ബംഗ്ലാദേശ് നിരയിലെ സ്‌കോറര്‍മാര്‍. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രിദിയുടെ ആറു വിക്കറ്റ് പ്രാകടനമാണ് നിര്‍ണായകമായത്. ഷദബ് ഖാന്‍ രണ്ടും, മുഹമ്മദ് അമീര്‍ വഹബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 23 റണ്‍സെടുക്കുന്നതിനിടെ ഫഖര്‍ സമന്റെ(13) വിക്കറ്റ് നഷ്ടമായിരുന്നു. സൈഫുദീന്റെ ഓവറില്‍ മേഹ്ദി ഹസന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. പിന്നീട് മികച്ച കൂട്ടുകെട്ടാണ് ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം എന്നിവര്‍ പടുത്തു യര്‍ത്തിയത്. 157 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പാക്കിസ്ഥാന്‍ വന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന് കരുതിയെങ്കിലും 32 ആം ഓവറില്‍ ബാബര്‍ അസം സെഞ്ച്വറി പൂര്‍ത്തിയാക്കാതെ മടങ്ങി. പിന്നാലെ 42 ആം ഓവറില്‍ ഇമാമും മടങ്ങി.100 പന്തുകളില്‍ നിന്ന് 100 റണ്‍സ് നേടി ഇമാം മടങ്ങിയപ്പോള്‍ 98 പന്തില്‍ 96 റണ്‍സെടുത്താണ് ബാബര്‍ അസം പുറത്തായത്.

പിന്നീട് മുഹമ്മന് ഹാഫീസ്(27), ഹാരീസ് സൊഹാലി(6) എന്നിവരും മടങ്ങി. 44 ഓവറില്‍ 255 ന് അഞ്ച് എന്ന നിയിലായി പാക്കിസ്ഥാന്‍. ഇമദ് വസിമും(43), ക്യാപറ്റന്‍ സര്‍ഫ്രാസ് അഹമ്മദും(3), വഹാബ് റിയാസ്(2), ഷഹബ് ഖാന്‍(1),മുഹമ്മദ് അമീര്‍(8),എന്നിവരും പാക്കിസ്ഥാന്‍ നിരയില്‍ സ്‌കോര്‍ ചെയ്തു. ബംഗ്ലാദേശ് നിരയില്‍ മുസ്ത്ഫിസുര്‍ റഹ്മാന്‍ അഞ്ചും മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നും മേഹ്ദി ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍