UPDATES

കായികം

സെമി ലക്ഷ്യവുമായി പാക്കിസ്ഥാന്‍ ഇന്ന് ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുന്നു

പാക്കിസ്ഥാന് നിര്‍ണായകമാകുക മുഹമ്മദ് ആമിറിന്റെ പ്രകടനം തന്നെയാകും.

ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന്‍ – ന്യൂസിലാന്‍ഡ് പോരാട്ടം. ആറ് കളിയില്‍ നിന്ന് അഞ്ച് പോയിന്റുമായി നിലവില്‍ ഏഴാം സ്ഥാനത്തുള്ള പാക്കിസ്ഥാന് സെമിസാധ്യത നിലനിര്‍ത്താന്‍ ന്യൂസിലാന്‍ഡിനെതിരെ വിജയം അനിവാര്യമാണ്. അതേസമയം സെമി ഏറെ കുറെ ഉറപ്പിച്ചിരിക്കുന്ന ന്യൂസിലാന്‍ഡിനെ സംബന്ധിച്ചിടത്തോളം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയാകും അവരുടെ ലക്ഷ്യം. ബര്‍മിംഗ്ഹാമില്‍ വൈകീട്ട് മൂന്നിനാണ് മത്സരം.

ലോകകപ്പില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂസിലന്‍ഡിനെ നേരിട്ടപ്പോള്‍ കൂടുതല്‍ തവണയും വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു. ലോകകപ്പിലെ പോരാട്ടങ്ങളില്‍ പാകിസ്ഥാന്‍ ആറിലും ന്യുസിലന്‍ഡ് രണ്ട് മത്സരത്തിലുമാണ് ജയം നേടിയിട്ടുള്ളത്. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമാണ് ന്യൂസിലന്‍ഡ്. ആവേശം നിറഞ്ഞ കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കിവീസ് ഇറങ്ങുന്നത്.

മികച്ച പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ വില്യംസണ്‍ തന്നെയാണ് കിവികളുടെ ഹീറോ. എങ്കിലും ഫീല്‍ഡിംഗിലെ പിഴവുകള്‍ ടീമിനെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് സെമി പ്രതീക്ഷകള്‍ സജീവമാക്കി എത്തുന്ന പാക്കിസ്ഥാന് നിര്‍ണായകമാകുക മുഹമ്മദ് ആമിറിന്റെ പ്രകടനം തന്നെയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍