UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക്കിസ്ഥാനോട് 49 റണ്‍സിന്റെ തോല്‍വി; ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി

ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റിന് 259 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

ലോകകപ്പില്‍ പാക്കിസ്ഥനെതിരെയും തോല്‍വി വഴങ്ങി ടൂര്‍ണമെന്റിലെ അഞ്ചാം പരാജയം ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 308 റണ്‍സ് പിന്‍ടുതുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റിന് 259 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 49 റണ്‍സിന്റെ വിജയം നേടിയ പാക്കിസ്ഥാന്‍ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ജയം കുറിച്ചു. മുറപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നായകന്‍ ഫാഫ് ഡ്യൂപ്ലസിസ്(63), ഡി കോക്ക് (47),ഫെലുക്വായോ(46 ) എന്നിവര്‍ മാത്രമാണ് ചെറുത്ത് നില്‍പ് നടത്തിയത്.

നാല് റണ്‍സ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ട് റണ്‍സെടുത്ത ഹഷിം അംലയെ മുഹമ്മദ് അമീറാണ് പുറത്താക്കിയത്. പിന്നീട് ഡി കോക്ക് – ഡ്യൂപ്ലസിസ് സഖ്യം സ്‌കോര്‍ 92 ല്‍ എത്തിച്ചെങ്കിലും 20 ആം ഓവറില്‍ ഡി കോക്ക് മടങ്ങി. പിന്നീടെത്തിയ മര്‍ക്രം ഏഴ് റണ്‍സെടുത്ത് മടങ്ങി. വാന്‍ ഡെര്‍ ഡസനും(36) മായി ചേര്‍ന്ന് ഡ്യൂ പ്ലസിസ് സ്‌കോര്‍ 136 ല്‍ എത്തിച്ചെങ്കിലും ആമിറിന്റെ ഓവറില്‍ താരം പുറത്തായി. ശേഷം 189 ന് അഞ്ച്, 192 ന് ആറ്, 222 ന് ഏഴ്, 239 ന് എട്ട്, 246 ന് ഒമ്പത്‌ എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമായി.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മര്‍ക്രം(7),ഡേവിഡ് മില്ലര്‍(31), ഫെലുക്വായോ(46 ), മോറിസ്(16),റബാഡ(3), ലുങ്കി എഗിഡി(1 ),താഹിര്‍(1) എന്നിവര്‍ സ്‌കോര്‍ ചെയ്തു. പാക്കിസ്ഥാന് വേണ്ടി ഷദബ് ഖാന്‍, വഹാബ് റിയാസ് എന്നിവര്‍ മൂന്നും മുഹമ്മദ് അമീര്‍ രണ്ടും ഷഹീന്‍ അഫ്രിദി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങില പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്ക്കെതിരെ ശക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇന്നിംഗസിന്റെ 15 ആം ഓവറില്‍ ഫഖര്‍ സമനും(44) 21 ആം ഓവറില്‍ ഇമാം ഉള്‍ ഹഖും(44) പുറത്തായി. 98 ന് രണ്ട് എന്ന നിലയില്‍ നിന്ന് ബാബര്‍ അസമും(69), മുഹമ്മദ് ഹഫീസും(20) ചേര്‍ന്ന് സ്‌കോര്‍ 143 ല്‍ എത്തിച്ചു. 143 ന് മൂന്ന് എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ സ്‌കോറിംഗ് വേഗം കൂട്ടി ഹരീസ് സൊഹാലി ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്കെതിരെ ആക്രമിച്ച് കളിച്ചു. ഹാരിസിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് വലിയ സ്‌കോറിലെത്തുന്നതില്‍ നിര്‍ണായകമായത്. 59 പന്തുകളില്‍ നിന്ന് 89 റണ്‍സാണ് താരം നേടിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഇമദ് വസിം(23), വഹാബ് റിയാസ്(4), സര്‍ഫ്രസ് അഹമ്മദ്(1) ഷദബ് ഖാന്‍(1) എന്നിവരും സ്‌കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ലുങ്കി എഗിഡി 3 , ഫെലുക്വായോ,മര്‍ക്രം എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍