UPDATES

കായികം

സച്ചിന്റെ ഈ റെക്കോര്‍ഡുകള്‍ രോഹിത് ശര്‍മ്മ മറികടക്കുമോ? സെമിയില്‍ താരത്തെ കാത്തിരിക്കുന്നത് നേട്ടങ്ങളുടെ പട്ടിക

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മറികടന്ന് രോഹിത് സ്വന്തമാക്കിയിരുന്നു.

ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയ്ക്ക് ഇനിയും റെക്കോര്‍ഡുകള്‍ മറികടക്കാം. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ്മ ഇനി സച്ചിന്റെ റെക്കോര്‍ഡും മറിക്കടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ രണ്ടു റെക്കോഡുകളാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്.

കിവിസിനെതിരായ സെമിയില്‍ സെഞ്ചുറി തികച്ചാല്‍ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡ് രോഹിത്തിന്റെ പേരിലാകും. നിലവില്‍ ആറു സെഞ്ചുറികളുമായി രോഹിത് സച്ചിനൊപ്പമുണ്ട്. സച്ചിന്‍ ആറു ലോകകപ്പുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ തന്റെ രണ്ടാമത്തെ മാത്രം ലോകകപ്പില്‍ തന്നെ രോഹിത് ഈ റെക്കോഡിനൊപ്പമെത്തി. 27 റണ്‍സ് കൂടി നേടിയാല്‍ ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന സച്ചിന്റെ റെക്കോഡ് രോഹിത് മറികടക്കും. ഇന്ത്യ ഫൈനല്‍ കളിച്ച 2003 ലോകകപ്പില്‍ 673 റണ്‍സടിച്ച സച്ചിനായിരുന്നു ടൂര്‍ണമെന്റിന്റെ താരം. ഈ ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്നായി രോഹിത് 647 റണ്‍സ് നേടിക്കഴിഞ്ഞു. സെമിയില്‍ 53 റണ്‍സെടുക്കാന്‍ സാധിച്ചാല്‍ ഒരു ലോകകപ്പില്‍ 700 റണ്‍സ് തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടം രോഹിത്തിന് സ്വന്തമാക്കാം. നേരത്തെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മറികടന്ന് രോഹിത് സ്വന്തമാക്കിയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍