UPDATES

ട്രെന്‍ഡിങ്ങ്

താരോദയം; ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ഷാക്കീബ് ഹസന്‍

മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശ് നേടിയത്.

ലോകകപ്പില്‍ മിന്നും ഫോമില്‍ കളിക്കുന്ന ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ഷാക്കിബ് അല്‍ ഹസന് റെക്കോര്‍ഡ്. വെസ്റ്റിന്‍ഡിസിനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിനെ വിജയത്തിലേക്ക് എത്തിച്ച താരം പുറത്താകാതെ മിന്നും പ്രകടനം കാഴ്ചവെച്ചതോടെയാണ് ഷാക്കിബിനെ തേടി പുതിയ റെക്കോര്‍ഡ് എത്തിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബംഗ്ലാ ബാറ്റ്‌സ്മാനാണ് ഷാക്കിബ്. 2015ല്‍ ആറ് മത്സരങ്ങളില്‍ നിന്ന് 365 റണ്‍സ് നേടിയ മഹമ്മുദുള്ളയുടെ റെക്കോര്‍ഡാണ് മറികടന്നത്. എന്നാല്‍ വെറും നാല് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബിന്റെ നേട്ടം.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന്റെ വിജയശില്‍പിയായ ഷാക്കിബ് 99 പന്തില്‍ 124 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 83 പന്തിലാണ് ഈ ലോകകപ്പില്‍ രണ്ടാം സെഞ്ചുറി ഷാക്കിബ് നേടിയത്. ഏകദിനത്തില്‍ 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ ബംഗ്ലാ താരമെന്ന നേട്ടം മത്സരത്തിനിടെ ഷാക്കിബ് സ്വന്തമാക്കി. ഇന്നത്തെ ഇന്നിംഗ്സോടെ ഈ ലോകകപ്പില്‍ ഷാക്കിബിന്റെ റണ്‍വേട്ട 384ലെത്തി. ഓസീസ് താരം ഫിഞ്ചിനെ കടന്നാണ് താരം മുന്നേറുന്നത്. രൊഹിത് ശര്‍മ്മയാണ്(319) പട്ടികയില്‍ മൂന്നാമന്‍

മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശ് നേടിയത്. ലോകകപ്പിലെ രണ്ടാം സെഞ്ചുറിയുമായാണ് ഷാക്കിബ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. വിന്‍ഡീസിന്റെ 321 റണ്‍സ് കടുവകള്‍ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ(94*) ലിറ്റണിന്റെ പ്രകടനവും ബംഗ്ലാ ജയത്തില്‍ നിര്‍ണായകമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍