ലങ്കന്‍ ഇന്നിങ്സിന്റെ 35ാം ഓവറിലായിരുന്നു സംഭവം.
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അപകടങ്ങള്‍ നടക്കുന്നത് പുതിയ സംഭവമല്ല. മൈതാനത്ത് താരങ്ങള്‍ക്കും അംപയര്‍മാര്‍ക്കും ചിലപ്പോള്‍ ഗാലറിയില്‍ ഇരിക്കുന്ന കാണികള്‍ക്കും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ലോകകപ്പില്‍ ശ്രീലങ്ക – വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെയും ഇത്തരത്തില്‍ ഒരു അപകടം ഉണ്ടായി. എന്നാല്‍ കരിയര്‍ തന്നെ തകര്‍ത്തുകളഞ്ഞേക്കാവുന്ന ഒരു അപകടത്തില്‍ നിന്ന് വിന്‍ഡീസ് താരം ഷാനന്‍ ഗബ്രിയേല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മറ്റൊരു വിന്‍ഡീസ് താരത്തിന്റെ ത്രോ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ ബെയ്ല്‍സുകളിലൊന്ന് തെറിച്ച് ഗബ്രിയേലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു.
ലങ്കന്‍ ഇന്നിങ്സിന്റെ 35ാം ഓവറിലായിരുന്നു സംഭവം. ഗബ്രിയേല്‍ എറിഞ്ഞ പന്ത് ഏയ്ഞ്ചലോ മാത്യൂസ് ഡീപ്പ് മിഡ്വിക്കറ്റിലേക്ക് കളിച്ചു. പന്ത് ലഭിച്ച ഹോള്‍ഡര്‍ അത് കൃത്യമായി സ്റ്റംമ്പില്‍ തന്നെ കൊള്ളിച്ചു. ഇതിനിടെ തെറിച്ച ബെയ്ല്‍സുകളിലൊന്ന് അടുത്തു നില്‍ക്കുകയായിരുന്ന ഗബ്രിയേലിന്റെ കണ്ണില്‍ കൊള്ളുകയായിരുന്നു. ഭാഗ്യം കൊണ്ട് താരത്തിന്റെ കണ്ണിന് കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. അപകടത്തിന് ശേഷം താരം അടുത്ത പന്തെറിയാന്‍ ബൗളിങ് എന്‍ഡിലേക്ക് നടക്കുകയും ചെയ്തു. 2014ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഭാവി വാ?ഗ്ദാനമായി വാഴ്ത്തപ്പെട്ട ഫില്‍ ഹ്യൂസിന്റെ മരണത്തിന് കാരണമായത് ബാറ്റിങിനിടെ കൊണ്ട ഒരു ബൗണ്‍സറായിരുന്നു.
Close Close Call!! at 0:06 Secs!
Shannon Gabriel almost lost his eye during #SLvsWI match in #CWC19 pic.twitter.com/rfvyufj0ri
— Cricket Blog (@blogcricket_pk) July 1, 2019